സ്വവര്‍ഗരതിക്കാരിയായി ബ്രിട്‌നി
കുഴപ്പക്കാരി ബ്രിട്ടിനി കളം മാറ്റി ചവിട്ടുന്നു. പോപ് ലോകത്ത് തന്റെ പ്രശസ്‌തിയ്‌ക്ക് മങ്ങലേറ്റിരിയ്‌ക്കുന്ന സമയത്ത് ബ്രിട്‌നി ചുവട് മാറ്റുന്നത് വെള്ളിത്തിരയിലേക്കാണ്.
തന്റെ ഇക്കിളി കഥകള്‍ കേട്ട് കോരിത്തരിച്ച ആരാധകരെ ഞെട്ടിയ്‌ക്കാനാണ് ഇത്തവണ ബ്രിട്‌നി ഒരുങ്ങുന്നത്. ഹോളിവുഡിലെ ഓഫ് ബീറ്റ് സിനിമാ സംവിധായകനായ ക്വന്റീന്‍ ടരാന്റിനോയുടെ ചിത്രത്തില്‍ ഒരു സ്വവര്‍ഗ രതിക്കാരിയായ കൊലപാതകിയായി വേഷമിട്ടാണ് പോപ് താരം ആരാധകരെ ഞെട്ടിയ്‌ക്കാനൊരുങ്ങുന്നത്.
1965ല്‍ പുറത്തിറങ്ങിയ 'ഫാസ്റ്റര്‍ പുസ്സി ക്യാറ്റ്, കില്‍ കില്‍' എന്ന ചിത്രത്തിന്റെ റീമെയ്‌ക്കാലാണ് ബ്രിട്‌നി വേഷമിടുന്നത്. ചിത്രത്തിന്‍ നഗ്ന നൃത്ത ക്ലബില്‍ നൃത്തമാടുന്ന മൂന്ന് നര്‍ത്തകിമാരിലൊരാളുടെ വേഷമായിരിക്കും ബ്രിട്‌നി അവതരിപ്പിയ്‌ക്കുക.
ഒരു മരുഭൂമിയിലൂടെ മൂന്ന് നര്‍ത്തകിമാര്‍ നടത്തുന്ന സാഹസിക യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. രക്തമുറയുന്ന രംഗങ്ങളുള്ള സിനിമയില്‍ വെറും കൈകള്‍ കൊണ്ട് ഒരു മനുഷ്യനെ ബ്രിട്‌നി കൊല്ലുന്ന രംഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രക്ഷേകര്‍ക്ക് കുളിര് കോരാനായി ബ്രിട് ഉള്‍പ്പെട്ട ഒരു സ്വവര്‍ഗരതി രംഗവും ചിത്രത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.
ഇതാദ്യമായല്ല താരം വെള്ളിത്തിരയില്‍ ഭാഗ്യം പരീക്ഷിയ്‌ക്കുന്നത്. 2002ല്‍ ബ്രിട്‌്നി ക്രോസ് റോഡ് എന്ന ചിത്രത്തില്‍ വേഷമിട്ടിരുന്നു. അക്കൊല്ലത്തെ ഏറ്റവും മോശം നടിയ്‌ക്കുള്ള റാസി അവാര്‍ഡ് താരം അതിലൂടെ അടിച്ചെടുത്തു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
ഇതാ ബ്രിട്ട്നി, ഹൃദ്രോഗികള്‍ കാണാതിരിക്കുക!


Click it and Unblock the Notifications