കോടീശ്വരന്‍റെ പാര്‍ട്ടിയില്‍ ക്രിസ്റ്റീന അഗ്വേര
കോടീശ്വരനായ ഡൊണാള്‍ഡ് ട്രംപ് ഒരുക്കുന്ന പാര്‍ട്ടിയില്‍ പോപ് ഗായിക ക്രിസ്റ്റീന അഗ്വേരയുടെ പാട്ട്. ഡൊണാള്‍ഡ് ദുബൈയില്‍ ട്രംപ് ഇന്‍റര്‍നാഷണല്‍ ഹോട്ടല്‍ ആന്‍ഡ് ടവര്‍ എന്ന ഹോട്ടല്‍ തുടങ്ങിയതിന്‍റെ ആഘോഷത്തിലാണ് ക്രിസ്റ്റീന പാടുന്നത്.
പാര്‍ട്ടിയില്‍ രണ്ട് പാട്ട് പാട്ട് പാടാനായി ക്രിസ്റ്റീന എത്ര ഡോളര്‍ ഡൊണാള്‍ഡില്‍ നിന്ന് വാങ്ങിയെന്ന് അറിവായിട്ടില്ല. എന്തായാലും കോടീശ്വരന്‍റെ പാര്‍ട്ടിയില്‍ പാടാന്‍ ക്രിസ്റ്റീന കോടികള്‍ തന്നെ വാങ്ങിയിരിയ്ക്കുമെന്ന് ഉറപ്പ്.
അമ്മയായതിന് ശേഷം ഇത് രണ്ടാമതാണ് ക്രിസ്റ്റീന ലൈവായി പാടാനെത്തുന്നത്. ലോസ് ഏഞ്ജലസിലെ വിശാലമായ ഒരു തോട്ടത്തില്‍ വച്ചാണ് ഡൊണാള്‍ഡ് പാര്‍ട്ടി ഒരുക്കിയിരിയ്ക്കുന്നത്. അവിടെ എത്തുന്ന കോടീശ്വരന്മാര്‍ക്ക് ചൂടുള്ളതെന്തെങ്കിലും ക്രിസ്റ്റീന നല്‍കുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications