ഹാരിപോട്ടര്‍ നായിക തുണിയഴിക്കുന്നു

By Ajith Babu

Emma Watson
ഹാരിപോട്ടര്‍ പരമ്പരയിലെ അവസാന ചിത്രം തിയറ്ററുകളിലെത്താനിരിയ്‌ക്കെ ഈ സിനിമകള്‍ നല്‍കിയ പരിവേഷം കുടഞ്ഞെറിയാനുള്ള ശ്രമത്തിലാണ് എമ്മ വാട്‌സന്‍. പതിനൊന്നാം വയസ്സില്‍ തുടങ്ങിയ ഹാരിപോട്ടര്‍ പരമ്പര എമ്മ 22ലെത്തുമ്പോഴാണ് അവസാനിയ്ക്കുന്നത്.

ഹാരിപോട്ടറിന് ശേഷം ഹോളിവുഡിന്റെ മുഖ്യധാരയില്‍ സജീവമാകാന്‍ തന്നെയാണ് എമ്മയുടെ തീരുമാനം. അതിന് വേണ്ടി എന്തിനും ഈ കൊച്ചു സുന്ദരി തയാര്‍. ഹാരിപോട്ടറിലെ കുട്ടിത്തം നിറഞ്ഞ ഇമേജ് മായ്ച്ചുകളയാന്‍ ഏറ്റവും നല്ല വഴി നഗ്നത പ്രദര്‍ശനമാണെന്ന് എമ്മയ്ക്കറിയാം. ഹാരിപോട്ടര്‍ നായകന്‍ ഡാനിയല്‍ റാഡ്ക്ലിഫ് തന്നെയാണ് ഈ വഴി എമ്മയ്ക്ക് കാണിച്ചുകൊടുത്തത്. ഇക്വസ് നാടകത്തില്‍ അര്‍ദ്ധനഗ്നനായി പ്രത്യക്ഷപ്പെട്ടാണ് റാഡ്ക്ലിഫ് താന്‍ മുതിര്‍ന്നവനായെന്ന് പ്രഖ്യാപിച്ചത്.

ഹാരിപോട്ടര്‍ 7ന് ശേഷം സ്റ്റീഫന്‍ ചോബോസ്‌കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് എമ്മ അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ തന്റെ ചൂടന്‍ രംഗങ്ങളുണ്ടെന്ന് എമ്മ തന്നെ പറയുന്നു. ;ദി പെര്‍ക്ക്‌സ് ഓഫ് ബീയിങ് എ വാള്‍ഫഌവര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന സിനിമയില്‍ എമ്മ അടിവസ്ത്രത്തിലാണ് പ്ര്ത്യക്ഷപ്പെടുന്നത്.

ഹോളിവുഡിലെ മാദകതാരമായിരുന്ന സൂസന്‍ സാറാഡോണിനെ അനുകരിയ്ക്കുന്ന രംഗങ്ങളിലാണ് എമ്മ ശരീരപ്രദര്‍ശനം നടത്തുക. സാറയുടെ ഹിറ്റ് ചിത്രമായ ദ റോക്കി ഹൊറര്‍ പിക്ചര്‍ ഷോയിലെ രംഗമാണ് എമ്മ വാട്‌സന്‍ അനുകരിയ്ക്കുക.

ഹാരിപോട്ടറിനപ്പുറം തനിയ്ക്ക് കഴിവുണ്ടെന്ന് തെളിയിക്കേണ്ട ബാധ്യതയാണ് എമ്മയുടെ മുന്നിലുള്ളത്. അതിന് എമ്മ തയാറായിക്കഴിഞ്ഞു...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X