»   » സന്ദേശമയക്കുമ്പോള്‍ സൂക്ഷിക്കുക

സന്ദേശമയക്കുമ്പോള്‍ സൂക്ഷിക്കുക

Subscribe to Filmibeat Malayalam
Jennifer Aniston
കാമുകിക്ക്‌ സന്ദേശമയക്കുന്നുണ്ടെങ്കില്‍ സൂക്ഷിയ്‌ക്കുക, ഇത്‌ പിന്നീട്‌ നിങ്ങള്‍ക്കൊരു പാരയായേക്കാം.ഉപദേശം ജെന്നിഫര്‍ ആനിസ്റ്റണിന്റെ ഇപ്പോഴത്തെ കാമുകന്‍ ജോണ്‍ മേയര്‍ക്കുള്ളതാണ്‌.

തന്റെ മുന്‍കാമുകന്‍മാരുടെയും ആദ്യ ഭര്‍ത്താവിന്റെയും സന്ദേശം ഇപ്പോഴും സൂക്ഷിയ്‌ക്കുന്നുണ്ടെന്നാണ്‌ ജെന്നി ആനിസ്റ്റണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌.

എന്റെ ആദ്യ രണ്ട് കാമുകന്‍മാരുടെയും മുന്‍ ഭര്‍ത്താവ്‌ ബ്രാഡ്‌ പിറ്റിന്റെയും സന്ദേശങ്ങള്‍ ഇപ്പോഴും ഞാന്‍ സൂക്ഷിയ്‌ക്കുന്നുണ്ട്‌. പ്രേമ ലേഖനങ്ങള്‍ സൂക്ഷിക്കുന്നത്‌ പോലെ തന്നെ -ജെന്നി പറയുന്നു. 2005ലാണ്‌ അഞ്ച്‌ വര്‍ഷം നീണ്ട ദാമ്പത്യത്തിന്‌ വിരാമമിട്ട്‌ ജെന്നിയും ബ്രാഡും വഴി പിരിഞ്ഞത്‌.

എന്തായാലും ജെന്നിയുടെ വെളിപ്പെടുത്തല്‍ ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുക ബ്രാഡിന്റെ ഇപ്പോഴത്തെ ഭാര്യ ആഞ്‌ജലീന ജൂലിയെയാണെന്ന കാര്യമുറപ്പാണ്‌. തന്റെ ഭര്‍ത്താവിന്റെ രഹസ്യങ്ങള്‍ മറ്റൊരു പെണ്ണിന്റെ കയ്യിലുണ്ടെന്നറിഞ്ഞാല്‍ ഏത്‌ ഭാര്യയ്‌ക്കാണ്‌ ഉറക്കം വരിക?

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam