ജെയിംസ് ബോണ്ടേ, ഇതെന്ത് അതിക്രമം?
ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ കാണാന്‍ പുരുഷന്മാര്‍ക്കാണോ സ്ത്രീകള്‍ക്കാണോ കൂടുതല്‍ താല്‍പര്യം. ബോണ്ട് ചിത്രങ്ങളുടെ നിര്‍മ്മാതാവ് പറയുന്നത് സ്ത്രീകളാണെന്നാണ്. ആ സ്ത്രീകള്‍ ഇക്കുറി ചിലപ്പോള്‍ നിരാശരാകേണ്ടി വരുമെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നു.
എന്താണ് കാര്യമെന്നല്ലേ. പുതിയ ചിത്രമായ ക്വാണ്ടം ഓഫ് സോളസ് എന്ന ചിത്രത്തില്‍ കിടപ്പറ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ ബോണ്ട് നടന്‍ ഡാനിയേല്‍ ക്രെയിഗിന് താല്‍പര്യമില്ലത്രേ!!!
ചിത്രത്തിന്റെ നിര്‍മ്മാതാവ് ബാര്‍ബറാ ബ്രോക്കോളി ബോണ്ടിന്റെ പിന്നാലെ നടക്കുകയാണ്, ഒരു രംഗത്തിനെങ്കിലും സമ്മതം മൂളാന്‍.
തൊട്ടു മുമ്പിറങ്ങിയ ചിത്രമായ കാസിനോ റോയല്‍ എന്ന ചിത്രത്തില്‍ ഡാനിയേല്‍ ക്രെയിഗിന്റെ സൂപ്പര്‍ ബോഡി പെണ്ണുങ്ങള്‍ക്ക് മിന്നായം പോലെ ഒന്നു കാണാന്‍ കിട്ടി. നീന്തല്‍ വസ്ത്രങ്ങളില്‍ ബോണ്ട് പ്രത്യക്ഷപ്പെട്ട ഒരു സീനിലായിരുന്നു ഈ മിന്നല്‍ക്കാഴ്ച.
കക്ഷിയുടെ ശാരീരിക സൗന്ദര്യം മതി മറന്നാസ്വദിക്കാന്‍ അന്നേ കാത്തിരിക്കുകയാണത്രേ ബോണ്ടിന്റെ ആരാധികമാര്‍. അവരെ നിരാശരാക്കാന്‍ തനിക്കാവില്ലെന്നാണ് ബാര്‍ബറ പറയുന്നത്. ലോകത്തിലുളള എല്ലാ ബോണ്ട് ആരാധികമാര്‍ക്കും വേണ്ടി ഒരു കിടപ്പറ രംഗത്തിനായി നായകന്റെ പിറകെ നടന്ന് കെഞ്ചുകയാണ് ബോണ്ട് നിര്‍മ്മാതാവ്.
രണ്ട് സൂപ്പര്‍ സുന്ദരിമാര്‍ ഈ ചിത്രത്തില്‍ നായികമാരായി ഉണ്ടായിട്ടും ബോണ്ട് ഇങ്ങനെയൊരു തീരുമാനമെടുത്തതിന്റെ കാരണമാണ് ആരാധകര്‍ക്ക് പിടി കിട്ടാത്തത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications