സ്വയംഭോഗം എക്സിബിഷന്‍!!!

By Staff

ലോകത്തൊരു ചിത്രകാരനും ഇങ്ങനെ ചിത്രങ്ങള്‍ വരച്ചിരിക്കില്ല. ചിത്രകലയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന ഒരു എക്സിബിഷനാണ് വിവാദ നായകന്‍ ജോര്‍ദാന്‍ മക്കെന്‍സി വടക്കേ ലണ്ടനില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

പുതുമയുളളതാണ് മക്കെന്‍സിയുടെ ബ്രഷും ചായവും. ലളിതമാണ് ഈ ചിത്രകലാ സങ്കേതം. ചിത്രകലയില്‍ ജന്മനാ അഭിരുചി ഇല്ലെന്നു കരുതി നിരാശയും വേണ്ട. പ്രായപൂര്‍ത്തിയായ ആണുങ്ങള്‍ക്ക് ആര്‍ക്കും ഇത് പരീക്ഷിക്കാം.

സ്വയംഭോഗം ചെയ്ത് കാന്‍വാസിലേയ്ക്ക് സ്ഖലിപ്പിക്കുക. അതില്‍ കാര്‍ബണ്‍ പൊടികള്‍ വിതറി ആകൃതി അനശ്വരമാക്കുക. ഇങ്ങനെ സംഘടിപ്പിച്ച 55 ചിത്രങ്ങളാണ് വടക്കേ ലണ്ടനിലെ ഹൈബെറിയിലെ സെന്റര്‍ ഫോര്‍ റീസന്റ് ഡ്രായിംഗിലെ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. എക്സിബിഷന്‍ ഒരു മാസം നീണ്ടു നില്‍ക്കും.

ജോര്‍ദാന്റെ പ്രദര്‍ശനം സ്വാഭാവികമായും വിവാദം ക്ഷണിച്ചു വരുത്തും. ഈ കലാകാരനു വേണ്ടി പ്രാര്‍ത്ഥിക്കാനല്ലാതെ മറ്റെന്താണ് ഞങ്ങള്‍ക്ക് ചെയ്യാനാവുക എന്ന് സെന്റ് എതല്‍ഡ്രഡ്സ് പളളിയിലെ പുരോഹിതന്‍ ഫാദര്‍ കിറ്റ് കണ്ണിംഗ്ഹാം ചോദിക്കുന്നു.

ചിത്രകാരന്‍ ഡേവിഡ് ഗ്ലീസണ്‍ പ്രതികരിച്ചത് മറ്റൊരു വിധത്തിലാണ്. നടി ട്രേസി എമിന്‍ തന്നെ നിക്കറുകള്‍ പ്രദര്‍ശനത്തിനു വെച്ച ശേഷം ആ ജനുസിലുളള മറ്റൊരു പ്രദര്‍ശനമാണിത്.

എന്നാല്‍ ജോര്‍ദാനുമാത്രം കുലുക്കമൊന്നുമില്ല. ആഴ്ചയില്‍ മൂന്നു ചിത്രങ്ങളാണ് താന്‍ ഇപ്രകാരം വരയ്ക്കുകയെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഇനിയുമുണ്ടത്രേ ഇത്തരം ചിത്രങ്ങള്‍. തന്റെ സ്വയംഭോഗത്തിന്റെ ഡയറിക്കുറിപ്പുകളാണ് ഈ ചിത്രങ്ങള്‍ എന്ന് ജോര്‍ദാന്‍ നിരീക്ഷിക്കുന്നു.

തന്റെ ഹൃദയസ്പൃക്കായ ഓര്‍മ്മകളുടെ ശേഖരം കാണാന്‍ ഇനിയും ജനമെത്തുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

ഭാവനയുടെ ചരിത്രത്തില്‍ ഏറ്റവും കടുത്തതാണ് ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ ചിത്രകലാ സങ്കേതം പിന്തുടരാന്‍ എത്രപേര്‍ മുന്നോട്ടു വരുമെന്നും കാത്തിരുന്ന് കാണണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X