"ഞാനൊരു നല്ലവളാണെന്നേ"
ഹൃദയം കൊണ്ട് നല്ലവളായ തന്നെ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തെപ്പോലെ കോമാളിയായി ചിത്രീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ലിന്റ്സെ ലോഹന്റെ പ്രതിഷേധം.
2007 ലിന്റ്സെയ്ക്ക് ഏറെ നിരാശകള്‍ നല്‍കിയ വര്‍ഷമായിരുന്നു. വെളളമടിച്ച് വണ്ടിയോടിച്ചതു മൂലമുണ്ടായ അപകടങ്ങള്‍ നടിയെ ജയിലില്‍ വരെയെത്തിച്ചു. മാധ്യമങ്ങളുടെ ആക്രമണം കൂടിയായപ്പോള്‍ ഹോളിവുഡിലെ ഏറ്റവും കുഴപ്പക്കാരിയുടെ പ്രതിച്ഛായ ലിന്റ്സെ ലോഹനു വീണു കിട്ടി.
എന്നാല്‍ പത്രക്കാര്‍ എല്ലാം ഊതിപ്പെരുപ്പിച്ച് എഴുതി വഷളാക്കുകയാണെന്നാണ് ലിന്റ്സെ ഇപ്പോള്‍ പറയുന്നത്.
ഹൃദയശുദ്ധിയുളളവളാണ് താനെന്നും അങ്ങനെയല്ലെന്ന് വരുത്താനുളള മാധ്യമങ്ങളുടെ ശ്രമങ്ങള്‍ തന്നെ വേദനിപ്പിക്കുന്നുവെന്നുമാണ് ലിന്റ്സെ പറയുന്നത്.
.


Click it and Unblock the Notifications











