മിലെ സൈറസ് കോള്‍ഡ് പ്ലെ ടൂറിന്
വാഷിംഗ്ടന്‍: യുവ ഗായികയായ മിലെ സൈറസ് കോള്‍ഡ് പ്ലെ സംഘത്തോടൊപ്പം സംഗീത പരിപാടിയ്ക്ക് ഒരുങ്ങുന്നു.
കോള്‍ഡ് പ്ലെ സംഘത്തിലെ മുന്‍നിരക്കാരനും 16 കാരനുമായ ക്രിസ് മാര്‍ട്ടിനോടുള്ള തന്‍റെ അടുപ്പം ഈയിടെയാണ് മിലെ വെളിപ്പിടുത്തിയത്.
ക്രിസ് ഗായക സംഘത്തില്‍ മിലെയെക്കൂടി ഉള്‍പ്പെടുത്തിയതോടെ ക്രിസിന്‍റെ സ്നേഹവും വ്യക്തമാവുകയാണ്. ലോകയാത്രയ്ക്ക് തയ്യാറെടുക്കുകയാണ് ഗായക സംഘം. ഈ യാത്രയില്‍ എന്തായിരിയ്ക്കും സംഭവിയ്ക്കുക. ക്രിസ് - മിലെ സൗഹൃദം പൂത്തുലയുമോ.
അതോ പടിഞ്ഞാറന്‍ ലോകത്തെ ഗായകര്‍ക്കിടയിലും ഹോളിവുഡ് നടീ നടന്മാര്‍ക്കിടയിലും ഉള്ള പ്രേമം പോലെ മാസങ്ങള്‍കൊണ്ട് ഇതും പൊഴിയുമോ. വീണ്ടും നമ്മള്‍ മിലെയെ മറ്റ് യുവാക്കള്‍ക്കൊപ്പം കാണുമോ? കാത്തിരിയ്ക്കുക മാത്രമേ വഴിയുള്ളു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications