»   » എല്ലാവര്‍ക്കും എന്റെ ശരീരത്തോട് അസൂയ

എല്ലാവര്‍ക്കും എന്റെ ശരീരത്തോട് അസൂയ

Posted By:
Subscribe to Filmibeat Malayalam
Two Models
മോഡലിങില്‍ നിന്ന് ബോഡിബില്‍ഡിങിലേക്ക് ചുവടുമാറ്റിയ ഗ്ലാമര്‍ മോഡല്‍ ജൂഡി മാര്‍ഷിന്റെ വാക്കുകളാണിത്. എന്റെ പഴയ ശരീരത്തേക്കാള്‍ പുതിയ ശരീരം ആരിലും അസൂയ ജനിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല-ഹീറ്റ് മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ജൂഡി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ടീം എന്ന പരിശീലകനു കീഴില്‍ മൂന്നു വര്‍ഷത്തെ കഠിന പ്രയത്‌നം. ഇപ്പോള്‍ അന്താരാഷ്ട്ര ബോഡിബില്‍ഡിങ് ചാംപ്യന്‍ഷിപ്പുകളിലെ സ്ഥിരം മല്‍സരാര്‍ത്ഥി.

ഒരിക്കലും പ്രശസ്തി ആഗ്രഹിച്ചല്ല ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ വക്കീലാവണമെന്നായിരുന്നു ആഗ്രഹം. മോഡലിങ് ഒരു സ്വപ്നമേ ആയിരുന്നില്ല. ഇപ്പോള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ അഭിമാനമാണ്.

ഇത്ര ഉറച്ച ശരീരം സ്ത്രീക്കുണ്ടാവുന്നതാണ് പ്രത്യേകത. ശരിയ്ക്കും സൂപ്പര്‍വുമനാണെന്നൊരു തോന്നല്‍. ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസവും സുരക്ഷിതത്വവും തോന്നുന്നു.

English summary
'I feel proud when I look in the mirror. I still can’t believe it’s my body. Like, when I look at my abs, I’m just like, f****** hell, I love it so much! I’m the prettiest I’ve ever looked'-says the ex glamour model and present body builder Jodie Marsh

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X