»   » എന്റെ സെക്‌സ്‌ ടേപ്പ്‌ ഉണ്ടാവില്ല: മേഗന്‍ ഫോക്‌സ്‌

എന്റെ സെക്‌സ്‌ ടേപ്പ്‌ ഉണ്ടാവില്ല: മേഗന്‍ ഫോക്‌സ്‌

Posted By:
Subscribe to Filmibeat Malayalam
Megan Fox
താരങ്ങളുടെ സെക്‌സ്‌ ടേപ്പുകളും നഗ്ന ചിത്രങ്ങളും ഇന്റര്‍നെറ്റിലെ ചൂടപ്പമായാണ്‌ കരുതപ്പെടുന്നത്‌. ഇത്തരം സംഭവങ്ങള്‍ പുറത്തിറങ്ങിയെന്ന്‌ കേട്ടാല്‍ നെറ്റില്‍ വമ്പന്‍ തിരച്ചില്‍ തന്നെ നടക്കും. സ്വപ്‌ന സുന്ദരിമാരുടെ ടേപ്പുകളുണ്ടെന്ന്‌ കേട്ടാല്‍ ആരുമൊന്ന്‌ തിരഞ്ഞു നോക്കും- അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഹോളിവുഡിലെ ഒരു താരത്തിന്‌ മാത്രം ഇക്കാര്യത്തില്‍ വലിയ ഉറപ്പാണ്‌. ഒരിയ്‌ക്കലും തന്റെയൊരു സെക്‌സ്‌ ടേപ്പ്‌ കാണാന്‍ ആര്‍ക്കും ഭാഗ്യമുണ്ടാവില്ലെന്നാണ്‌ യുവാക്കളുടെ ഹരമായി മാറിയ മേഗന്‍ ഫോക്‌സ്‌ പറയുന്നത്‌.

കഴിഞ്ഞ രണ്ട്‌ വര്‍ഷമായി സെക്‌സിയറ്റ്‌ വുമണ്‍ പട്ടികയില്‍ ഒന്നാമതായി തുടരുന്ന താരം എംടിവിയ്‌ക്ക്‌ നല്‍കിയ ഓണ്‍ലൈന്‍ അഭിമുഖത്തിലാണ്‌ സെക്‌സ്‌ ടേപ്പ്‌ വിവാദങ്ങള്‍ക്കൊന്നുമില്ലെന്ന്‌ വ്യക്തമാക്കിയത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

എന്റെ സെക്‌സ്‌ ടേപ്പുകള്‍ തിരഞ്ഞ്‌ നടക്കുന്നവര്‍ക്ക്‌ നിരാശയായിരിക്കും ഫലം. എനിയ്‌ക്ക്‌ എന്റെ തന്നെ സെക്‌സ്‌ ടേപ്പ്‌ കാണാന്‍ യാതൊരു താത്‌പര്യമില്ല. താന്‍ സെക്‌സിലേര്‍പ്പെടുന്ന രംഗങ്ങള്‍ കാണാന്‍ അറുബോറായിരിക്കും മേഗന്‍ പറയുന്നു. താരം അര്‍ദ്ധനഗ്നയായി പ്രത്യക്ഷപ്പെടുന്നുവെന്ന്‌ പറയപ്പെടുന്ന ജെന്നിഫര്‍ ബോഡി എന്ന സിനിമ തിയറ്ററുകളിലെത്താനിരിയ്‌ക്കെയാണ്‌ മേഗന്‍ ഇങ്ങനെയൊക്കെ വീമ്പടിയ്‌ക്കുന്നത്‌.

ട്രാന്‍സ്‌ഫോമേഴ്‌സ്‌ സീരിസ്‌ സിനിമകളിലൂടെ ഹോളിവുഡ്‌ കീഴടക്കിയ മേഗന്‍ ഫോക്‌സ്‌ തന്റെ ഇനിയുള്ള സിനിമകളിലും നഗ്നതാ പ്രദര്‍ശനം ഉണ്ടാവില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അടുത്തിടെ പുറത്തുവന്ന ജെന്നിഫര്‍ ബോഡിയിലെ രംഗങ്ങളില്‍ ദേഹത്തോട്‌ ഒട്ടിച്ചേര്‍ന്ന സ്‌കിന്‍ കളര്‍ ഡ്രസ്‌ ധരിച്ചിട്ടുണ്ടെന്നാണ്‌ മേഗന്‍ പറയുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam