»   » ഹോളിവുഡ് 4ഡിയിലേക്ക് ; ഒപ്പം ഇന്ത്യയും!

ഹോളിവുഡ് 4ഡിയിലേക്ക് ; ഒപ്പം ഇന്ത്യയും!

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/hollywood/11-now-its-4d-film-2-aid0032.html">Next »</a></li></ul>
Kung Fu Panda
അവതാറിന് ശേഷമുണ്ടായ 3ഡി തരംഗം ശമിയ്ക്കുന്നതിന്റെ സൂചനകള്‍ വന്നതോടെ ഹോളിവുഡ് 4ഡിയിലേക്ക് ചുവടുമാറ്റുന്നു. ത്രിമാന ദൃശ്യാനുഭവത്തില്‍ നിന്നും ചതുര്‍മാന ദൃശ്യാനുഭാവത്തിലാണ് ഹോളിവുഡ് ഇനി ഭാവി കാണുന്നത്.

വെള്ളിത്തിരയിലെ വിപ്ലവം എന്ന് വിശേഷിപ്പിയ്ക്കാവുന്ന അവതാറിന് ശേഷം ഹോളിവുഡിലെ ഏത് ലൊട്ടുലൊടുക്ക് സിനിമയും 3ഡി ടാഗോടെയാണ് തിയറ്ററുകളിലെത്തുന്നത്. നിലവാരമില്ലാത്ത 3ഡി സിനിമകളുടെ പ്രളയം തന്നെയാണ് പ്രേക്ഷകരെ മടുപ്പിച്ചത്. ഈ സാഹചര്യത്തിലാണ് 4ഡിയുടെ വരവ്.

പരീക്ഷണമെന്ന നിലയ്ക്ക് 4ഡി നേരത്തെയുണ്ടെങ്കിലും മുഖ്യധാരാ സിനിമകള്‍ 4ഡിയില്‍ പുറത്തിറങ്ങിയിരുന്നില്ല. എന്നാലിപ്പോള്‍ പുതിയ ഹോളിവുഡ് ചിത്രങ്ങളില്‍ പലതും 4ഡി വേര്‍ഷനിലേക്ക് മാറിക്കഴിഞ്ഞു.

സിജെ 4ഡി പ്ലക്‌സ് എന്ന കൊറിയന്‍ കമ്പനിയാണ് 4ഡി തിയറ്ററുകളുമായി രംഗത്തെത്തിയിരിക്കുന്നത്. സ്‌ക്രീനിലെ രംഗങ്ങളുമായി ബന്ധപ്പെടുത്തി തിയറ്ററുകളിലെ സീറ്റുകളുടെ ചലനവും കാറ്റും മഞ്ഞും പുകയും വെളിച്ചവും മണവുമെല്ലാം അനുഭവവേദ്യമാക്കുന്നതാണ് 4ഡി. ആക്ഷന്‍ സിനിമകള്‍ക്കായി ഒരു പ്രത്യേക കമ്പ്യൂട്ടര്‍ പ്രോഗാം വരെ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സീറ്റുകളില്‍ ഘടിപ്പിച്ചിരിയ്ക്കുന്ന മോട്ടോറുകളും മറ്റുമാണ് പ്രേക്ഷകര്‍ക്ക് പ്രത്യേക അനുഭവം പകര്‍ന്നു തരുന്നത്. ആക്ഷന് പ്രാധാന്യമുള്ള കുങ്ഫൂ പാണ്ട പോലുള്ള സിനിമകളില്‍ ചെറിയ തോതിലുള്ള കിക്ക് വരെ കാണികള്‍ക്ക് അനുഭവിയ്ക്കാം.

എന്നാല്‍ ഇത്തരം ഇഫക്ടുകള്‍ ഒരുശിക്ഷയായി കാണുന്നവരും കുറവല്ല, പൈറേറ്റ്‌സ് 4ല്‍ വെള്ളമൊഴുകി വരുന്നതിനൊപ്പമുള്ള ഗന്ധങ്ങളെല്ലാം അസഹ്യമാണെന്ന് വിമര്‍ശകര്‍ പറയുന്നു. സിനിമയെ സീരിയസ്സായി കാണുന്നവര്‍ക്ക് ഇത് സഹിയ്ക്കാനാവില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ 3ഡിയുടെ കാലം കഴിയുന്നുവെന്ന് തന്നെയാണ് 4ഡി പ്രേമികളുടെ പക്ഷം. ഇനി വരാനിരിയ്ക്കുന്നത് 4ഡി യുഗമാണെന്നും അവര്‍ പറയുന്നു.

അടുത്ത പേജില്‍
4ഡി ചിത്രം അടുത്ത മാസം ഇന്ത്യയില്‍

<ul id="pagination-digg"><li class="next"><a href="/hollywood/11-now-its-4d-film-2-aid0032.html">Next »</a></li></ul>
English summary
Robert Rodrigues was among the filmmakers that started a new wave of 3D films with Spy Kids 3D: Game Over (2003). Now, the producer-director of the franchise is going a step further with innovation for the next film. Spy Kids 4: All The Time In The World will be the world’s first film to release in 4D aromascope.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam