twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്‌പൈ കിഡ്‌സ്4 ഇന്ത്യയിലെ ആദ്യ 4ഡി ചിത്രം

    By Ajith Babu
    |
    <ul id="pagination-digg"><li class="previous"><a href="/hollywood/11-now-its-4d-film-1-aid0032.html">« Previous</a>

    Spy Kids 4
    അതേ ഹോളിവുഡിനൊപ്പം ഇന്ത്യയിലും ഒരു 4ഡി ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. സ്‌പൈ കിഡ്‌സ് സിനിമാപരമ്പരയിലെ നാലാം ചിത്രമായ സ്‌പൈ കിഡ്‌സ് 4 ഓള്‍ ദ ടൈം ഇന്‍ ദ വേള്‍ഡ് ലോകമൊട്ടാകെ റിലീസ് ചെയ്യുന്ന ആദ്യ 4ഡി ചിത്രമെന്ന ബഹുമതിയോടെയാണ് തിയറ്ററുകളിലെത്തുക. എന്നാല്‍ ഒറിജിനല്‍ 4ഡിയല്ല ഈ സിനിമ എന്നുപറയേണ്ടി വരും.

    3ഡിയ്ക്ക് പുറമെ ഗന്ധമെന്ന അനുഭവം കൂടി പ്രേക്ഷകര്‍ക്ക് നല്‍കുന്നതിനെയാണ് 4ഡിയായി സിനിമയുടെ അണിയറക്കാര്‍ വിശേഷിപ്പിയ്ക്കുന്നത്. 4ഡിയില്‍ പറയുന്ന മറ്റ് ഇഫക്ടുകളൊന്നും സിനിമയിലുണ്ടാവില്ലെന്ന് ചുരുക്കം.

    അരോമസ്‌ക്കോപ്പ് എന്നറിയപ്പെടുന്ന സാങ്കേതികവിദ്യയിലൂടെയാണ് സിനിമകാണുന്നവര്‍ക്ക് ഗന്ധങ്ങള്‍ അനുഭവിയ്ക്കാനുള്ള വഴിയൊരുങ്ങുന്നത്. സിനിമാടിക്കറ്റിനൊപ്പം പ്രേക്ഷകര്‍ക്ക് ഒരോ അരോമ കാര്‍ഡും കിട്ടും. സിനിമയ്ക്കിടയില്‍ സ്‌ക്രീനില്‍ തെളിയുന്ന നമ്പറുകള്‍ക്കനുസരിച്ച് കാര്‍ഡിനെ നമ്പറുകള്‍ ചുരണ്ടിക്കളഞ്ഞാല്‍ അതില്‍ നിന്നുള്ള ഗന്ധവും പ്രേക്ഷകര്‍ക്ക് അനുഭവിയ്ക്കാം.

    ആഗസ്റ്റ് 19ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന സ്‌പൈ കിഡ്‌സിന് സാദാ 3ഡി സിനിമകളുടെ ടിക്കറ്റ് ചാര്‍ജ്ജ് തന്നെയാവും ഈടാക്കുക.

    മുന്‍പേജില്‍
    ഹോളിവുഡ് 4ഡിയിലേക്ക് ; ഒപ്പം ഇന്ത്യയും!

    <ul id="pagination-digg"><li class="previous"><a href="/hollywood/11-now-its-4d-film-1-aid0032.html">« Previous</a>

    English summary
    Robert Rodrigues was among the filmmakers that started a new wave of 3D films with Spy Kids 3D: Game Over (2003). Now, the producer-director of the franchise is going a step further with innovation for the next film. Spy Kids 4: All The Time In The World will be the world’s first film to release in 4D aromascope.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X