നിശാക്ലബ് ഇളകിമറിഞ്ഞു, പാരിസ് പഴയപടി
പാരിസ് ഹില്‍ട്ടണ്‍ നഗരത്തില്‍ തിരിച്ചെത്തിയതോടെ ആശ്വാസമായത് നിശാക്ലബുക്കാര്‍ക്കാണ്. ജയില്‍വാസത്തില്‍ നിന്ന് പാഠം പഠിച്ചുവെന്നും ഇനി നന്നാവാന്‍ ശ്രമിക്കുമെന്നുമൊക്കെയുളള പാരീസിന്റെ പ്രസംഗം കേട്ട് ഏറ്റവുമധികം ഷോക്കടിച്ചത് പാരിസ് സ്ഥിരസന്ദര്‍ശയായ നിശാക്ലബ് നടത്തിപ്പുക്കാരാണ്.
എന്നാല്‍ ഇപ്പോഴാണ് അവര്‍ക്ക് മനസ്സിലായത് ഇതൊക്കെ പാരിസിന്റെ വെറും ഗീര്‍വാണങ്ങളായിരുന്നുവെന്ന്. കഴിഞ്ഞ വെളളിയാഴ്‌ച ഹോളിവുഡിലെ ലെസ് ഡ്യൂസ് ക്ലബ്ബില്‍ സഹോദരി നിക്കിയ്‌ക്കൊപ്പം എത്തിയ പാരിസ് സ്വയം മറന്ന് നൃത്തമാടുന്ന കാഴ്‌ച കണ്ട് മനംനിറഞ്ഞത് ക്ലബ്ബുക്കാര്‍ക്കാണ്.
പിറ്റേന്ന് രാത്രി പാരിസ് നൃത്തത്തിനായി തിരഞ്ഞെടുത്തത് മറ്റൊരു ക്ലബ്ബാണ്. അല്‌പദിവസം മുമ്പ് പറഞ്ഞ കാര്യങ്ങളൊക്കെ കാറ്റില്‍ പറത്തി പാരിസ് തന്നെ തിരുത്തിപറഞ്ഞു. ക്ലബ്ബിലെ സന്ദര്‍ശനത്തെക്കാള്‍ ജീവിതത്തില്‍ പ്രധാനപ്പെട്ട എത്രയോ കാര്യങ്ങള്‍ കിടക്കുന്നുവെന്നായിരുന്നു ജയില്‍ വിമുക്ത വേളയില്‍ പാരിസ് അറിയിച്ചത്.
എന്നാല്‍ ഇപ്പോഴത്തെ നിലപാട് നേരെ മറിച്ചാണ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ വീണ്ടും ക്ലബ്ബിലെത്തുന്നത്. ഞാനൊരു സാമൂഹ്യ വ്യക്തിയാണ്. സംഗീതം ആസ്വദിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നൃത്തവും എനിക്കേറെ പ്രിയപ്പെട്ടതാണ്.
കൂട്ടുകാരോടൊപ്പം കറങ്ങിനടക്കുകയെന്നതും എനിക്ക് പ്രിയങ്കരം തന്നെ. എന്നാല്‍ ഇനി ഇത്തരം കാര്യങ്ങള്‍ക്ക് ഞാന്‍ അമിത പ്രാധാന്യം നല്‍കില്ല-പാരിസിന്റെ വാക്കുകള്‍ ഇപ്രകാരമാണെങ്കിലും പ്രവൃത്തിയും വാക്കുമായി ബന്ധമില്ലെന്ന് വൈകാതെ ക്ലബുക്കാക്കാര്‍ക്ക് മനസ്സിലായി.
കാരണം പാര്‍ട്ടികളില്‍ പങ്കെടുത്തു താന്‍ മടുത്തുവെന്ന് പറഞ്ഞ അതേ പാരിസാണ് കഴിഞ്ഞ ആഴ്‌ചാന്ത്യത്തില്‍ രണ്ട് ക്ലബ്ബുക്കളില്‍ ആടിപാടിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications