മക്കാ വിവാഹമോചന മധുവിധുവിന്
വിവാഹം കഴിഞ്ഞയുടനെ നവദമ്പതിമാര്‍ ഒരു മധുവിധു യാത്ര നടത്താറുണ്ട്. എന്നാലിതാ വിവാഹമോചനം ആഘോഷിക്കാന്‍ ഒരാള്‍ ഉല്ലാസ സഞ്ചാരത്തിനൊരുങ്ങുന്നു.
ഹീതര്‍ മീല്‍സുമായുളള വിവാഹ മോചനം ആഘോഷിക്കാന്‍ പോള്‍ മക്കാര്‍ട്ടിനിയാണ് ലോക പര്യടനത്തിന് ഒരുങ്ങുന്നത്. യുഎസ്, കാനഡ, ആസ്ട്രേലിയ, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വന്‍ യാത്രയാണ് കോടീശ്വരനായ മെക്കാര്‍ട്ടിനി ഉദ്ദേശിക്കുന്നത്.
തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് മെക്കയുടെ ഉജ്വലമായ സംഗീത വിരുന്നായിരിക്കും ലഭിക്കുകയെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ഹീതര്‍ മീല്‍സിന് നല്‍കിയ നഷ്ടപരിഹാരമായ 24 മില്യണ്‍ പൗണ്ട് ഈ പരിപാടിയിലൂടെ നേടുകയാണ് മെക്കയുടെ ലക്ഷ്യം.
ഹീതര്‍ മീല്‍സുമായുളള ബന്ധം സമ്മാനിച്ച കയ്പേറിയ അനുഭവങ്ങള്‍ മറക്കാനും കൂടിയാണത്രേ ഈ യാത്ര. യാത്രയില്‍ ഏത് കാമുകിയാണ് മെക്കായെ അനുഗമിക്കുന്നതെന്ന കാര്യം വെളിപ്പെടുത്തപ്പെട്ടിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications