തിളയ്ക്കണം ചോര ഞരന്പുകളില്‍ ....(അടിവസ്ത്രം കണ്ട്)
ദേശസ്നേഹം പലരും പലതരത്തിലാണ് പ്രകടിപ്പിക്കുന്നത്. ഹോളിവുഡ് സുന്ദരി ഹെയ്ഡി മൊന്‍ടാഗിന്റെ രാജ്യസ്നേഹം അടിവസ്ത്രരൂപത്തിലാണ് ശ്രദ്ധ നേടുന്നത്.
അമേരിക്കയുടെ ദേശീയ പതാക ബ്രേസിയറും ജട്ടിയുമാക്കി ധരിച്ച് കടല്‍തീരത്ത് ഉലാത്തുന്ന ചിത്രം കണ്ടാല്‍ ഏത് അമേരിക്കക്കാരന്റെയും ചോര തിളയ്ക്കും ദേശസ്നേഹത്താല്‍.
ബിക്കിനി കണ്ടാല് തിളയ്ക്കണം ചോര നമുക്ക് ഞരന്പുകളില്‍ എന്ന് ദേശഭക്തി ഗാനം തിരുത്തിയെഴുതുമോ എന്നൊന്നും അറിയില്ല. ഏതായാലും കുറച്ച് ഞരന്പുരോഗികള്‍കളുടെ രാജ്യസ്നേഹം കൂടാനാണിട.
ഞരന്പു രോഗികള്‍ നോക്കാനിടയുളള ഭാഗങ്ങള്‍ ദേശീയ പതാകകൊണ്ടു മറച്ചാല്‍ സംഗതി നല്ലതല്ലേ. ആകാംക്ഷയോടെ നോക്കുന്നവന്റെ ഹൃദയത്തില്‍ ദേശീയപതാക പതിയും. പറിച്ചെറിയാനാവാത്ത വിധം.


Click it and Unblock the Notifications











