അസാധ്യ ആക്ഷനുമായി ജാക്കിചാന്‍
ഒരുമാതിരി മനുഷ്യര്‍ക്ക് ചെയ്യാനാവാത്ത അസാധ്യമായ ഒരാക്ഷന്‍ നിത്യ ജീവിതത്തില്‍ ചെയ്യുന്ന താരമാണത്രേ ആക്ഷന്‍ ഹീറോ ജാക്കി ചാന്‍.
സ്വന്തം അടിവസ്ത്രങ്ങള്‍ ജാക്കി ചാന്‍ സ്വയമാണത്രേ കഴുകുന്നത്! പ്രൊഫഷണലുകളെ ഈ പണി ജാക്കി ചാന്‍ ഏല്‍പ്പിക്കില്ലെന്നും വാര്‍ത്ത തുടരുന്നു. ഹോട്ടല്‍ താമസ വേളയില്‍ ഈ പണിയൊക്കെ മറ്റാരെയെങ്കിലും ഏല്‍പ്പിച്ചാല്‍ കനത്ത പ്രതിഫലം കൊടുക്കേണ്ടി വരുമത്രേ!
ടീ ഷര്‍ട്ടും സോക്സും ജാക്കി ചാന്‍ സ്വയം അലക്കി ഹോട്ടല്‍ റൂമില്‍ ഉണക്കാനായി തൂക്കുമെന്നാണ് കോണ്‍ടാക്ട് മ്യൂസിക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
"അടിവസ്ത്രവും സോക്സുമൊന്നും ഹോട്ടലുകളിലെ അലക്കുകാരെ ഞാന്‍ ഏല്‍പ്പിക്കാറില്ല. 20 ഡോളറാണ് ഒരെണ്ണം അലക്കുന്നതിന്റെ ചെലവ്. ഈ തുകയുണ്ടെങ്കില്‍ പുതിയതൊന്ന് വാങ്ങാം", ജാക്കി ചാന്‍ പറയുന്നു.


Click it and Unblock the Notifications