എനിക്ക് തുണി വേണ്ടേ വേണ്ട!
പൊലീസുകാര്‍ക്ക് മുന്നില്‍ തുണിയില്ലാതെ നില്‍ക്കാനുളള ധൈര്യം തീര്‍ച്ചയായും ബ്രിട്നി സ്പിയേഴ്സിന് മാത്രമേ ഉണ്ടാവൂ. കഴിഞ്ഞ ദിവസം ഈ കാഴ്ച നേരില്‍ കണ്ട് ഞെട്ടാനുളള യോഗമുണ്ടായി അവര്‍ക്ക്.
ബ്രിട്നിയുടെ കൈയില്‍ നിന്നും കുഞ്ഞുങ്ങളെ തിരികെ വാങ്ങി അവരുടെ അച്ഛനെ ഏല്‍പ്പിക്കാനെത്തിയതാണ് പൊലീസുകാര്‍. അവര്‍ ചെന്നപ്പോള്‍ ഇളയ മകന്‍ ജെയ്ഡന്‍ ജെയിംസുമൊത്ത് കുളിമുറിയിലായിരുന്നു.
മൂന്നു മണിക്കൂറുകളോളം ബ്രിട്നി കുളിമുറിയില്‍ തന്നെ നിന്ന്. അവസാനം പൂട്ടു തുറന്ന് പുറത്തു വന്നതോ ഗംഭീരമായ വേഷത്തിലും.
ആകെയുണ്ടായിരുന്നത് ഒരു പാന്റീസ് മാത്രം. പുറത്തിറങ്ങിയ ബ്രിട്നി പൊലീസുകാരുടെ മുന്നില്‍ വെച്ചു തന്നെ ഒരു സീത്രൂ ഗൗണും ധരിച്ചു. ബ്രിട്നിയെ ഒരു ടവലെങ്കിലും പുതപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരെ പച്ചത്തെറി വിളിച്ചു, ബ്രിട്നി.
ഡോണ്‍ട് കവര്‍ മീ അപ് അയാം ഫ....ഗ് ഹോട്ട് എന്നാണ് ബ്രിട്നി നിലവിളിച്ചതത്രേ!
ഒടുവില്‍ ബ്രിട്നിയുടെ സുഹൃത്തും അയല്‍ക്കാരനുമായ സാം ലഫ്റ്റി രംഗത്തെത്തിയാണ് സംഗതി ഒരുവിധം ശാന്തമാക്കിയത്.


Click it and Unblock the Notifications