ഹെയ്‍ദിക്കു വേണം ഇനിയും കുട്ടികള്‍

രണ്ടാണും ഒരു പെണ്ണുമാണ് ഇവര്‍ക്ക് മക്കള്‍. പാട്ടുകാരന്‍ സീയെല്‍ ഹെയ്‍ദിയുടെ ഇപ്പോഴത്തെ ഭര്‍ത്താവും.
നാലു വിവാഹത്തിനു ശേഷമാണ് ഹെയ്‍ദി സീയെലില്‍ സെറ്റിലായത്. ആദ്യ ഭര്‍ത്താവ് റിക്ക് പെപ്പിനോയുമായുളള ബന്ധം അഞ്ചു വര്‍ഷം നീണ്ടു നിന്നു. വിവാഹമോചനത്തിനു ശേഷം ആന്റണി കീഡീസ്, ഫ്ലേവിയോ ബ്രിയാറ്റോ എന്നിവരുമായി ചില്ലറ ഇടപാടുകള്‍.
2003 ല്‍ താന്‍ ബ്രിയാറ്റോയുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്ന് ഹെയ്‍ദി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ഉണ്ടായ അന്നു തന്നെ ബ്രിയാറ്റോ മറ്റൊരു പെണ്‍കുട്ടിയ്ക്ക് ഗാഢ ചുംബനങ്ങള്‍ അര്‍പ്പിക്കുന്ന ചിത്രവും പുറത്തുവന്നു. ഈ ബന്ധത്തിനും പിന്നെ അധികം ആയുസുണ്ടായില്ല.
ഹെലന്‍ ലെനി ക്ലം എന്ന തന്റെ മകളെ പ്രസവിച്ച ശേഷമാണ് സീയെനെ ഹെയ്‍ദി പരിചയപ്പെട്ടത്. പരിചയം ഗര്‍ഭത്തിലെത്തി. ഗര്‍ഭിണിയായിരിക്കെ ഇരുവരും തമ്മിലുളള വിവാഹവും കഴിഞ്ഞു.
സീയെലാണ് തന്റെ ജീവിതത്തിലെ യഥാര്‍ത്ഥ പുരുഷനെന്ന് മോഡല്‍ പറയുന്നു. ആദ്യസന്താനത്തെ സ്വന്തം കുഞ്ഞിനെപ്പോലെ നോക്കുമെന്ന് മാത്രമല്ല, കതകു തുറക്കുമ്പോഴൊക്കെ താന്‍ ആദ്യം ഇറങ്ങാന്‍ വേണ്ടി ഭര്‍ത്താവ് വഴിയൊഴിഞ്ഞ് നില്‍ക്കുമെന്നും അഭിമാനത്തോടെ താരം വെളിപ്പെടുത്തുന്നുണ്ട്.
ആദ്യം പറഞ്ഞ ആവശ്യം നിറവേറ്റാന്‍ മാത്രം എന്തിത്ര താമസമെന്നാണ് ജനത്തിന് സംശയം.


Click it and Unblock the Notifications