നീന്തല്‍കുളത്തില്‍ പുളഞ്ഞ പ്രണയം
ജെന്നിഫര്‍ അനിസ്റ്റണും പുതിയ കാമുകന്‍ ജോണ്‍ മേയറുമൊത്ത് മിയാമി ബീച്ചില്‍ നടത്തിയ ജലകേളികളുടെ ചിത്രങ്ങള്‍ പുറത്തായി. പിങ്ക് ബിക്കിനിയണിഞ്ഞ് മിയാമിയിലെ മാന്റാറിന്‍ ഓറിയന്റല്‍ ഹോട്ടലിലെ കുളത്തില്‍ നീന്തിപ്പുളഞ്ഞ ജോണും ജെന്നിയും കണ്ടുനിന്നവരില്‍ അസൂയയുണ്ടാക്കിയത് സ്വാഭാവികം.
നീന്തല്‍കുളത്തില്‍ കിടന്ന് പുളഞ്ഞ അനിസ്റ്റണിന്റെ ആകാര വടിവ് കണ്ടവര്‍ക്ക് ഒരു കാര്യം ബോധ്യമായി. ജെന്നിഫര്‍ ലവ് ഹെവിറ്റിനെയും ജെസീക്ക സിംപ്സണിനെയും കയ്യൊഴിഞ്ഞ് ജോണ്‍ മേയര്‍ ജെന്നിയെ പ്രണയിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം നീന്തല്‍കുളത്തില്‍ വ്യക്തമായി.
പാട്ടുകാരനും ഗാനരചയിതാവുമായ ജോണ്‍ ന്യൂയോര്‍ക്കില്‍ നിന്നും വിമാനമേറിയെത്തിയത് ജെന്നിയ്ക്കൊപ്പം ഒരാഴ്ച ചെലവിടാന്‍ വേണ്ടി മാത്രമായിരുന്നു. മെര്‍ലി ആന്റ് മി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചതിന്റെ ആശ്വാസം പങ്കിടാന്‍ ജെന്നിക്കും വേണമായിരുന്നു ജോണിന്റെ കൂട്ട്.
മിയാമിയിലെ പകലുകളില്‍ കടല്‍ത്തിരകളോട് കിന്നരിച്ചും രാത്രി ഹോട്ടല്‍ മുറിയില്‍ ആശ്വാസം പങ്കുവെച്ചും അവര്‍ ഒഴിവുവേള ആനന്ദഭരിതമാക്കി. ആ ചിത്രങ്ങളുമായാണ് ഈ ലക്കം ഇന്‍ ടച്ച് മാസിക പുറത്തിറങ്ങിയിരിക്കുന്നത്.
മുപ്പത്തി ഒമ്പതുകാരിയായ ജെന്നിഫര്‍ അടുത്തിടെയാണ് മുപ്പതുകാരന്‍ ജോണ്‍ മേയറെ തന്റെ കാമുക സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. ബ്രാഡ് പിറ്റില്‍ നിന്നും വിവാഹമോചനം നേടിയ ജെന്നിക്ക് പറ്റിയ കാമുകനെ കിട്ടാന്‍ കുറച്ചേറെ കാത്തിരിക്കേണ്ടി വന്നു.
പ്രണയിനികളുടെ ചേഷ്ടകള്‍ നേരില്‍ കണ്ടവര്‍ക്ക്, ആ കാത്തിരിപ്പ് വ്യര്‍ത്ഥമായില്ലെന്ന കാര്യം തീര്‍ത്തും മനസിലായിക്കാണണം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications