കാര്‍ദാഷിയാന്റെ കഴുത്തില്‍ കുരുക്ക് വീഴുന്നു

സെക്സ് ടേപ്പിലൂടെ, അസാമാന്യമായ നിതംബ ഭംഗിയിലൂടെ (പാരിസ് ഹില്‍ട്ടണ്‍ കേള്‍ക്കണ്ട!) ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച കാര്‍ദാഷിയാനും ഗായകന്‍ റെഗ്ഗെ ബുഷും കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതലാണ് പ്രണയിച്ചു തുടങ്ങിയത്.
വിവാഹത്തെക്കുറിച്ച് തങ്ങള്‍ ഗൗരവത്തോടെ ചിന്തിക്കുകയാണെന്ന് കാര്‍ദാഷിയാന്‍ യുഎസ് മാഗസിനോട് തുറന്നു പറഞ്ഞു. നാഷണല്‍ ഫുട്ബാള്‍ ലീഗ് താരമാണ് റെഗ്ഗെ ബുഷ്.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമെന്ന് കരുതുന്നയാളുമായി കൂടുതല്‍ ഇടപഴകിയാല്‍ അത് വിവാഹത്തില്‍ തന്നെ കലാശിക്കുമെന്നാണ് കാര്‍ദാഷിയാന്റെ തത്ത്വചിന്ത. അപ്പോള്‍ റേജേയുടെ കാര്യമോ എന്ന് ഭാഗ്യം പോലെ ആരും തിരിച്ചു ചോദിച്ചില്ല.
താന്‍ പരിചയപ്പെട്ടവരില്‍ ഏറ്റവും ഗൗരവക്കാരനും ഏറ്റവും മിടുക്കനുമാണ് (?) ഇപ്പോഴത്തെ കാമുകനെന്ന് അവര്‍ പറയുന്നു. വീട്ടുകാരും വിവാഹത്തിന് പൂര്‍ണമായും അനുകൂലമാണത്രേ.
കാലാവസ്ഥ അനുകൂലമാണെങ്കില്‍ പിന്നെ വെച്ചു താമസിപ്പിക്കുന്നതെന്തിനെന്നാണ് ആരാധകരും ചോദിക്കുന്നത്. പുതിയ ടേപ്പുകള്‍ വല്ലതും പുറത്തുവന്നാല്‍ അവര്‍ക്കും കുശാല്‍ തന്നെ.


Click it and Unblock the Notifications