ഇതിത്തിരി കടുത്തുപോയി മഡോണേ.........

By Staff

ചില സിംഹാസനത്തില്‍ കയറിയിരുന്നു കഴിഞ്ഞാല്‍ പിന്നെ എന്തുമാകാമെന്ന മട്ടാണ് ചിലര്‍ക്ക്. അക്കൂട്ടത്തില്‍ പെടും മഡോണയും. മഡോണ ഇത്തിരി താന്തോന്നിത്തം കാട്ടിയപ്പോള്‍ കുഴഞ്ഞു പോയത് ബിബിസിയും.

സംഭവം ഇങ്ങനെയാണ്. ബിബിസി3, ബിബിസി എച്ച്ഡി, റേഡിയോ വണ്‍ ചാനലുകള്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം മഡോണയുടെ സംഗീത പരിപാടിയുണ്ടായിരുന്നു. ലൈവ് പ്രോഗ്രാം. പാടുന്നത് മഡോണയായതിനാല്‍ ആരാധകര്‍ ടിവിയ്ക്കു മുന്നില്‍ തന്നെയുണ്ടായിരുന്നു.

ആരുടെയും പ്രതീക്ഷ തെറ്റിയില്ല. ദേ ഇപ്പോ അഴിഞ്ഞു വീഴുമെന്ന മട്ടില്‍ ഒരു മേല്‍വസ്ത്രവും ധരിച്ച് മഡോണയെത്തി. ഇറുന്നു വീഴാനൊരുങ്ങി നില്‍ക്കുന്ന കസ്തൂരി മാമ്പഴം പോലെ മഡോണയുടെ മാറിടങ്ങള്‍ മുക്കാലും അനാവൃതമായി ടിവി സ്ക്രീനില്‍ തുളളിത്തുളുമ്പി.

വെളളമിറക്കിയും നാവു നുണഞ്ഞും പാട്ടുകേട്ടിരുന്നവരെ ഞെട്ടിച്ച് മഡോണ പ്രസിദ്ധമായ ആ നാലക്ഷരമുളള വാക്ക് വേദിയില്‍ മൊഴിഞ്ഞു. ഒന്നല്ല രണ്ടു തവണ. എഫ് എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ആ വാക്കു കേട്ട് ആരാധകര്‍ക്ക് കലി കയറി.

വേഷത്തിന്റെ ഭംഗിയില്‍ നാലക്ഷരമുളള ആ വാക്ക് പലര്‍ക്കും കല്ലുകടിയായി. ആരാധകരുടെ രോഷം ഇപ്പോള്‍ ബിബിസിയ്ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. ബിബിസി മാപ്പു പറയണമെന്നാണ് ജനത്തിന്റെ ആവശ്യം.

ബന്ധപ്പെട്ട വാര്‍ത്തകള്‍








Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X