മിലെ സൈറസ് കഞ്ചാവ് വലിയ്ക്കുന്ന വീഡിയൊ പുറത്ത്

നവംബര്‍ 23 നായിരുന്നു മിലെയുടെ 18ാം ജന്മദിനം. കഞ്ചാവ് വലി വീഡിയൊയിലാക്കിയത് കൂടെ ഉണ്ടായിരുന്ന കൂട്ടുകാരില്‍ ഒരാളാണത്രെ. ഇത് പിന്നിട് മോഷ്ടിയ്ക്കപ്പെടുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍. ഈ സംഭവം മാതാപിതാക്കളെ അങ്കലാപ്പിലാക്കിയിരിയ്ക്കുകയാണ്. കുട്ടികളില്‍ മിലെയ്ക്കുള്ള സ്വാധീനം അപാരമാണ്. മിലെയുടെ ഈ പ്രവര്‍ത്തി കുട്ടികളും അനുകരിയ്ക്കുമോയെന്നാണ് അവരുടെ ഭയം.
കഞ്ചാവ് കൈവശം വയ്ക്കുന്നത് തന്നെ കുറ്റകരമായ ലോസ് ഏഞ്ജലസില്‍ വച്ച് ഇത് ചെയ്ത മിലെയ്ക്കെതിരെ നിയമ നടപടി ഉണ്ടാവാനിടയുണ്ട്. പല തരത്തിലും കുത്തഴിഞ്ഞ ജീവിതം നയിച്ച് തുടങ്ങിയിരിയ്ക്കുകയാണ് മിലെ സൈറസ്. കുത്തഴിഞ്ഞ ജീവിതം കാരണം എന്നും വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുന്ന ലിന്‍സെ ലോഹന്റെ വഴിയിലേയ്ക്കാണോ മിലെയും സഞ്ചരിയ്ക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.


Click it and Unblock the Notifications











