എത്രയെന്നു വെച്ചാ നഗ്നയാവുന്നത്?
റേച്ചല്‍ ബില്‍സണിന് ഇനി നഗ്നയാവാന്‍ വയ്യത്രേ!. നഗ്നയാവാന്‍ ഇനി വയ്യെന്ന തീരുമാനം മൂലം ഈ 26കാരിയ്ക്ക് ദി ലാറ്റ് കിസ് എന്ന ചിത്രത്തിലെ വേഷവും നഷ്ടമായി.
ഈ ചിത്രത്തിലെ നായികാ വേഷത്തില്‍ റേച്ചലിനെ ക്ഷണിച്ചെത്തിയ സിനിമാ എക്സിക്യൂട്ടീവുകളോട് ഏറെ തര്‍ക്കിക്കുകയും ചെയ്തു. ഒട്ടും സെക്സ് കാണിക്കാതെ സെക്സിന്റെ അന്തരീക്ഷം സൃഷ്ടിച്ചു കൂടേയെന്നായിരുന്നു റേച്ചലിന്റെ ചോദ്യം.
സിനിമയെടുക്കുന്നതു തന്നെ ഇത്തരം രംഗങ്ങള്‍ കാണിച്ച് പണമുണ്ടാക്കാനാണെന്ന് വിശ്വസിക്കുന്നവരുടെ ചെവിയില്‍ ഇതുവല്ലതും കയറുമോ? അതും ഒന്നല്ലെങ്കില്‍ ഒമ്പത് റേച്ചല്‍മാര്‍ തുണിയുരിയാന്‍ കാത്തു നില്‍ക്കുന്ന ഹോളിവുഡില്‍.
ഏതായാലും റേച്ചല്‍ തന്റെ വാദത്തില്‍ ഉറച്ചു നിന്നു. റോളുമായി വന്നവര്‍ പടിയിറങ്ങി.
"സിനിമ സെക്സിയാവാം, എന്നാല്‍ സെക്സ് കാണിക്കാതെ വേണം അത് ഫലിപ്പിക്കാന്‍. അതിലാണ് കഴിവ്", റേച്ചല്‍ പ്രതികരിക്കുന്നു.
"കഥയില്‍ വേണ്ടിടത്തെല്ലാം സെക്സ് കുത്തി നിറച്ചാണ് അവര്‍ എത്തിയത്. അതില്‍ അഭിനയിക്കണോ വേണ്ടയോ എന്നത് എന്റെ മാത്രം തീരുമാനമാണ്. അവരുടെ സിനിമ അവര്‍ക്കിഷ്ടമുളള തരത്തില്‍ ചിത്രീകരിക്കട്ടെ. ഏതായാലും അതില്‍ അഭിനയിക്കാന്‍ ഞാനില്ല".
ഉറച്ച തീരുമാനം റേച്ചല്‍ ഇങ്ങനെ അറിയിച്ചു.


Click it and Unblock the Notifications