രതിജീവിതത്തെക്കുറിച്ച് റേജേ പാടുന്നു

By Staff

റേജേയെ നിങ്ങളറിയും. കിം കാര്‍ദാഷിയാനെ അനുഭൂതികളുടെ കൊടുമുടിയിലെത്തിച്ച കാമുകന്‍. എന്നിട്ടത് ടേപ്പിലാക്കി നെറ്റിലെത്തിച്ച വേന്ദ്രന്‍. കക്ഷിയുടെ മറ്റൊരു ലീലാ വിലാസമിതാ.

വേറൊരു കാമുകിയായിരുന്ന വൈറ്റ്നി ഹൂസ്റ്റണുമൊത്തുളള രതി ജീവിതത്തിന്റെ അനുഭവങ്ങളുടെ പാട്ടുമായിറങ്ങിയിരിക്കുകയാണ് റേ ജേ.

27കാരനായ റേജേ, 44 കാരിയായ കാമുകിയുമായുണ്ടായിരുന്ന ബന്ധം വിശദമായിത്തന്നെ ഈ പാട്ടില്‍ പറയുന്നുണ്ട്. ബോയ് ഫ്രണ്ടെന്ന പുതിയ ആല്‍ബത്തിലാണ് ഈ പാട്ടുളളത്.

ഹൂസ്റ്റണിന്റെ മുന്‍ ഭര്‍ത്താവ് ബോബി ബ്രൗണിന്റെ ആത്മകഥയിലും അവരുടെ ലൈംഗിക താല്‍പര്യങ്ങളെക്കുറിച്ചുളള സൂചനകളുണ്ട്. ഇരു ലിംഗത്തിലുളളവരോടും ഹൂസ്റ്റണിന് ലൈംഗികാഭിനിവേശമുണ്ടായിരുന്നുവെന്നാണ് മുന്‍ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍.

റേ ജേയും ഹൂസ്റ്റണുമായുളള ബന്ധത്തെക്കുറിച്ചും ബോബിയുടെ വെളിപ്പെടുത്തലുകളുണ്ട്. "അവര്‍ തമ്മിലുളള ബന്ധം എന്നെ ബാധിച്ചിട്ടില്ല. ഇഷ്ടമുളളവരെ കാണാന്‍ എനിക്ക് സ്വാതന്ത്ര്യമുളളതു പോലെ തന്നെ അവള്‍ക്കിഷ്ടമുളളവരെ കാണാനുളള സ്വാതന്ത്ര്യം അവള്‍ക്കുമുണ്ട്. അവളെക്കാള്‍ 20 വയസോളം ഇളപ്പമുളളവനാണ് റേജേ. ഞങ്ങളുടെ മകള്‍ ഈ പ്രായവ്യത്യാസത്തെ എങ്ങനെ കാണുമെന്നൊരാശങ്ക എനിക്കുണ്ട്. അവള്‍ക്ക് അതൊരു പ്രശ്നമല്ലെങ്കില്‍ എനിക്കും പ്രശ്നമല്ല"

തന്റെ ആത്മകഥയില്‍ ബോബി ഇപ്രകാരമാണ് ഈ ബന്ധത്തെ വര്‍ണിച്ചത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X