ബ്രിട്നി സ്പിയേഴ്സ് ഇസ്ലാം മതത്തിലേയ്ക്ക്
പാപ്പരാസി കാമുകന്‍ അഡ്നാന്‍ ഖാലിബിനെ വിവാഹം ചെയ്യാനും ഇസ്ലാം മതം സ്വീകരിക്കാനും ബ്രിട്നി സ്പിയേഴ്സ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.
അഡ്നാനെ വിവാഹം കഴിക്കാനുളള തീരുമാനം ബ്രിട്നി അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ട്. പിരിയാനാവാത്ത വിധം താന്‍ അഡ്നാനെ പ്രണയിക്കുന്നുവെന്ന് ബ്രിട്നി പറയുന്നു.
ഖാലിബിനെ വിവാഹം കഴിച്ച് പാകിസ്താനില്‍ താമസിക്കാനാണത്രേ വിഷഗായികയുടെ തീരുമാനം. ഇതിനു വേണ്ടിയാണത്രേ ഇസ്ലാം മതം സ്വീകരിക്കുന്നത്.
നേരത്തെ രണ്ടു തവണ വിവാഹിതയായിട്ടുണ്ട് ബ്രിട്നി. ബാല്യകാല സുഹൃത്തായിരുന്ന ജെയ്സണ്‍ അലന്‍ അലക്സാണ്ടറെ 2004ലാണ് ഇവര്‍ വിവാഹം കഴിച്ചത്. ഈ വിവാഹ ബന്ധം വെറും 55 മണിക്കൂര്‍ മാത്രമാണ് നീണ്ടു നിന്നത്.
2004 സെപ്തംബറില്‍ ബ്രിട്നിയും കെവിന്‍ ഫെഡര്‍ലൈനുമായുളള വിവാഹം നടന്നു. രണ്ടു കുഞ്ഞുങ്ങള്‍ പിറന്നിനു ശേഷം ഇരുവരും തമ്മില്‍ പിരിഞ്ഞു. കുഞ്ഞുങ്ങളുടെ അവകാശത്തിനു വേണ്ടി കോടതിയില്‍ കേസ് നടക്കുകയാണ്. ഇതിനിടെയാണ് പുതിയ കാമുകനെ വിവാഹം കഴിക്കാനുളള തീരുമാനം ബ്രിട്നി വെളിപ്പെടുത്തുന്നത്.
അഡ്നാനെ വിവാഹം കഴിക്കാനുളള തീരുമാനത്തില്‍ നിന്നും എന്തുവന്നാലും പിന്മാറില്ലെന്നും ബ്രിട്നി പറയുന്നു.


Click it and Unblock the Notifications