ഒന്നില്‍ പിഴച്ചാല്‍ മൂന്ന്...
ഒന്നില്‍ പിഴച്ചാല്‍ മൂന്നെന്നാണ് കാര്‍ന്നോന്മാര്‍ പറയുക. രണ്ടു വിവാഹങ്ങളും പരാജയമായ കാര്‍മെന്‍ എലക്ട്രയ്ക്ക് അതുകൊണ്ടു തന്നെ മൂന്നാമതൊന്നിന് ശ്രമിക്കുന്നതില്‍ അസ്വാഭാവികതയൊന്നും തോന്നേണ്ടതില്ല. അല്ലെങ്കിലും കാര്‍മെന്‍ പ്രേമിക്കരുതെന്നു കല്‍പിക്കാന്‍ ആര്‍ക്കാണ് അധികാരം?
ഡെന്നിസ് റോഡ്‍മാന്‍, ഡേവ് നവാരോ എന്നിവരുമായുളള ബന്ധം വിവാഹമോചനത്തില്‍ അവസാനിച്ചതില്‍ എലക്ട്രയ്ക്ക് സങ്കടമോ നിരാശയോ ഇല്ല. താനിനിയും പ്രണയത്തിന് സന്നദ്ധയാണെന്നാണ് സുന്ദരിക്കോത പറയുന്നത്.
കോണ്‍ ഗിത്താറിസ്റ്റ് റോബ് പാറ്റേഴ്സണുമായുളള സുഹൃത് ബന്ധം വിവാഹത്തില്‍ കലാശിക്കുമോ എന്ന് പക്ഷേ, എലക്ട്ര തീര്‍ത്തു പറയുന്നില്ല, തങ്ങള്‍ക്കിടയിലുളളത് യഥാര്‍ത്ഥ സ്നേഹബന്ധമാണെന്നൊക്കെ വാചാലയാകുന്നുണ്ടെങ്കിലും.
ഇക്കഴിഞ്ഞ ഏപ്രിലില്‍ റോബ് തനിക്കൊരു വജ്രാഭരണം സമ്മാനമായി തന്നുവെന്നും അന്നു മുതല്‍ തങ്ങളുടെ ബന്ധം മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ന്നുവെന്നുമാണ് പീപ്പിള്‍ മാസികയോട് എലക്ട്ര പറയുന്നത്. വേദനവും സന്തോഷവും ഒരേ തലത്തില്‍ ആസ്വദിക്കാന്‍ ജീവിതം തന്നെ പഠിപ്പിച്ചുവെന്നും പറയുമ്പോള്‍ ചിലതൊക്കെ ഊഹിച്ചെടുക്കാം.
ുപടിയായിരുന്നു പറഞ്ഞത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications