ലൈംഗിക വിലക്ക് നീക്കാന്‍ ഉല്ലാസയാത്ര
ചെറിലിന്റെ ഹൃദയത്തിലും കിടക്കയിലും ഇടം പിടിക്കാന്‍ ചതിയന്‍ ആഷ്‍ലി കോള്‍ പുതിയ പദ്ധതിയിടുകയാണ്.
കരീബിയന്‍ ദ്വീപുകളില്‍ അത്യാഡംബരമായ ഒരുല്ലാസ യാത്രയ്ക്ക് ചെറിലിനെയും കൊണ്ട് പോകാമെന്നേറ്റിരിക്കുകയാണ് ആഷ്‍ലി. ജൂണ്‍ മാസത്തില്‍ ബഹാമസിലേയ്ക്കാണത്രേ യാത്ര.
തനിക്ക് കിടക്കയിലേര്‍പ്പെടുത്തിയ വിലക്ക് ചെറില്‍ ഈ യാത്രയില്‍ പിന്‍വലിക്കുമെന്നാണ് ആഷ്‍ലി കരുതുന്നത്.
തന്നെ വഞ്ചിച്ച് കണ്ടവരോടൊപ്പം കിടക്കാന്‍ പോയ ഭര്‍ത്താവിന് ആറുമാസത്തെ ലൈംഗിക രഹിത ജീവിതമാണ് ചെറില്‍ വിധിച്ച ശിക്ഷ. സറെയിലെ വീട്ടില്‍ ഇപ്പോഴും കടുത്ത പിണക്കമാണത്രേ നിലനില്‍ക്കുന്നത്. ചെറില്‍ അപൂര്‍വമായാണ് ആഷ്‍ലിയോട് സംസാരിക്കുന്നത്. കിടപ്പാവട്ടെ വെവ്വേറെ മുറികളിലും.
എതിര്‍ ടീമിന്റെ ഗോള്‍വലയ്ക്കകത്ത് പന്തെത്തിക്കുന്നതിലും കഠിനമാണ് ചെറിലിനൊപ്പം കിടക്ക പങ്കിടുന്നത് എന്ന അവസ്ഥ മറി കടക്കാന്‍ ആഷ്‍ലി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടക്കുന്നില്ലത്രേ! ചെറിലിന്റെ മനസിലും കിടക്കയിലും ഇടം നേടുക എന്ന ലക്ഷ്യം നേടാന്‍ ആഷ്‍ലി കഠിന പ്രയത്നം പലതും നടത്തേണ്ടി വരുമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications