»   » നടിയുടെ നഗ്ന ചിത്രം പോസ്റ്റു ചെയ്തയാള്‍ കുടുങ്ങി

നടിയുടെ നഗ്ന ചിത്രം പോസ്റ്റു ചെയ്തയാള്‍ കുടുങ്ങി

Posted By:
Subscribe to Filmibeat Malayalam
Scarlett Johansson
ഹോളിവുഡ് നടി സ്‌കാര്‍ലറ്റ് ജോണ്‍സന്റെ നഗ്ന ചിത്രങ്ങള്‍ ഹാക്കു ചെയ്ത് ഇന്റര്‍നെറ്റില്‍ പോസ്റ്റു ചെയ്തയാള്‍ കുടുങ്ങി. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ അന്വേഷണത്തിലാണ് ക്രിസ്റ്റഫര്‍ എന്ന 35കാരന്‍ കുടുങ്ങിയത്.

50ഓളം നടിമാരുടെ നഗ്നചിത്രങ്ങള്‍ ഹാക്ക് ചെയ്ത വന്‍ ലോബിയെ കുടുക്കാനായുള്ള 'ഓപ്പറേഷന്‍ ഹാക്കരാസി' എന്ന ദൗത്യത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.

26കാരിയായ താരത്തിന്റെ രണ്ട് സ്വകാര്യചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ ഒരു മാസം മുന്‍പ് ചൂടപ്പം പോലെ പ്രചരിച്ചത്. ടോപ് ലെസായി ബെഡ്ഡില്‍ കിടക്കുന്നതും കുളിമുറിയിലെ കണ്ണാടിയ്ക്ക് മുന്നില്‍ നിന്നെടുത്ത ചിത്രങ്ങളുമാണ് ചോര്‍ന്നത്.

താരത്തിന്റെ ഐഫോണ്‍ കഴിഞ്ഞമാര്‍ച്ചില്‍ ഹാക്കിങിന് ഇരയായിരുന്നു. ചിത്രങ്ങള്‍ ഇങ്ങനെയാവാം പുറത്തായതെന്നാണ് നിഗമനം. സ്‌കാര്‍ലറ്റിന് പുറമെ ഒരു ഡസനോളം ഹോളിവുഡ് താരങ്ങളുടെ ഫോണുകളും ഇത്തരത്തില്‍ ഹാക്കിങിന് ഇരയായിരുന്നു.

സ്‌കാര്‍ലറ്റ് തന്നെ ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെയും മറ്റും കാട്ടുതീ പോലെയാണ് പരക്കുന്നത്.

English summary
AN alleged hacker suspected of stealing nude photographs of Scarlett Johansson has been arrested by the FBI. Christopher Chaney, 35, has been charged with 26 counts of computer hacking, identity theft and wiretapping following a year-long probe called Operation Hackerazzi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam