മോചനത്തിന് ഹീതര്‍ മില്‍സ് ഉപദേശങ്ങള്‍
വിവാഹമോചനം നേടാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് ഇതാ ഒരു ഉപദേശക. വിവാഹമോചനക്കേസിലൂടെ ലോകമെങ്ങും പ്രസിദ്ധിയാര്‍ജിച്ച സാക്ഷാല്‍ ഹീതര്‍ മീല്‍സാണ് ഫ്രീയായി ഉപദേശം നല്‍കാന്‍ സന്നദ്ധയായി നില്‍ക്കുന്നത്.
വേദനാജനകമായ വേര്‍പിരിയലിനൊരുങ്ങുമ്പോള്‍ വനിതകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് ഹീതറിന്റെ ഉപദേശം.
തീരുമാനമെടുത്താല്‍ തന്നെപ്പോലെ ഉറച്ചു നില്‍ക്കാനാണ് പെണ്‍വര്‍ഗത്തോട് ഹീതര്‍ ആവശ്യപ്പെടുന്നത്. ദൃഢചിത്തയാവുക. അതിന് ചിലപ്പോള്‍ വര്‍ഷങ്ങളെടുത്തേയ്ക്കാം. എങ്കിലും നിങ്ങള്‍ കൂടുതല്‍ നല്ല വ്യക്തിയായി മാറുമെന്ന കാര്യം ഉറപ്പാണ്. ദി സണ്‍ പത്രത്തോട് ഹീതര്‍ പറഞ്ഞതാണിത്.
പോള്‍ മക്കാര്‍ട്ടിനിയില്‍ നിന്നും ലഭിക്കുന്ന 24 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം പോരെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനിരിക്കെയാണ് ഹീതര്‍. മക്കായുടെ മൂന്നു കാമുകിമാരുടെ കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഹീതര്‍ അദ്ദേഹത്തെ ഒരു ടിവി അഭിമുഖത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഹീതറില്‍ നിന്നും വിവാഹ മോചനം നേടിയ മക്കാര്‍ട്ടിനിയാകട്ടെ ലോകം ചുറ്റുന്ന ഒരു ഉല്ലാസ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. പഴയ ഭാര്യയ്ക്ക് നല്‍കാന്‍ കോടതിയുത്തരവിട്ട തുക ഈ യാത്രയില്‍ സംഗീത പരിപാടികള്‍ സംഘടിപ്പിച്ച് തിരിച്ചു പിടിക്കാനും മക്കാര്‍ട്ടിനിയ്ക്ക് പ്ലാനുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications