ഇനിയൊരു കല്യാണം വയ്യേ... വയ്യ...
വയസ് എണ്‍പത്തി രണ്ടായതു കൊണ്ടല്ല, കഴിച്ച വിവാഹങ്ങളെല്ലാം പരാജയമായതു കൊണ്ട് തനിക്ക് ഇനിയതിന് വയ്യെന്നാണ് പ്ലേ ബോയ് മാസികയുടെ ഉടമ ഹഫ് ഹെഫ്‍നര്‍ പറയുന്നത്.
കാമുകി ഹോളി മഡിസണിനെ താന്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത നിഷേധിക്കവെയാണ് വിവാഹം കഴിയ്ക്കുന്നതിന്റെ കയ്പ് ഹെഫ്‍നര്‍ തുറന്നു പറഞ്ഞത്.
വിവാഹത്തിന് വയ്യെങ്കിലും കഴിഞ്ഞ ഏഴ് വര്‍ഷമായി ഹോളിയ്ക്കൊപ്പമാണ് ഹെഫ്‍നറുടെ ജീവിതം. പ്രായം കൊണ്ടും ഇവര്‍ നല്ല ചേര്‍ച്ചയാണ്. നായകനെക്കാള്‍ 54 വയസിന് ഇളയതാണ് കാമുകി. ഇളനീര്‍ കുടിക്കുന്നതും ഇളം തരുണിയ്ക്കൊപ്പം ശയിക്കുന്നതും യൗവനം നിലനിര്‍ത്തുമെന്ന് ഹെഫ്‍നര്‍ക്കും അറിയാമെന്ന് ചുരുക്കം.
കാമുകന്‍ തന്നെ വിവാഹം കഴിക്കുമെന്ന് കാമുകി തന്നെയാണ് വെളിപ്പെടുത്തിയത്. പ്ലേ ബോയ് മാസികയിലൂടെ നഗ്നത വിറ്റ് കാമുകന്‍ കൊയ്തു കൂട്ടിയത് ഊഹിക്കാനാവാത്ത സമ്പത്താണെന്ന് കാമുകിയ്ക്കറിയാം. കാമുകനാകട്ടെ പ്രായം ഏറി വരികയും ചെയ്യുന്നു. ഏഴു വര്‍ഷമമായി ഇല്ലാത്ത വിവാഹമോഹം ഹോളിയില്‍ പൊട്ടി മുളയ്ക്കാനുളള കാരണം ഏത് കൊച്ചു കുട്ടിയ്ക്കും അറിയാം.
തനിക്ക് കാമുകിയെ പെരുത്തിഷ്ടമാണെന്നും എന്നാല്‍ കല്യാണം കഴിക്കാനുളള മോഹം കയ്യില്‍ വെച്ചേക്കാനുമാണ് ഹെഫ്‍നര്‍ പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications