»   » സെക്‌സ് ടേപ്പ്: കേന്ദ്രയുടെ ദാമ്പത്യം ഉലയുന്നു

സെക്‌സ് ടേപ്പ്: കേന്ദ്രയുടെ ദാമ്പത്യം ഉലയുന്നു

Posted By:
Subscribe to Filmibeat Malayalam
Kendra
പലര്‍ക്കൊപ്പമായി ശയിച്ച ടേപ്പുകള്‍ പുറത്തുവന്നതോടെ മോഡലും റിയാലിറ്റി ഷോ താരവുമായ കേന്ദ്ര വില്‍കിന്‍സണിന്റെ ദാമ്പത്യ ബന്ധം ഉലയുന്നു.

ഭര്‍ത്താവ് ഹാന്‍ക് ബാസ്‌കറ്റ് കേന്ദ്രയെ ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2008ല്‍ താനുമായുള്ള വിവാഹം തീരുമാനിച്ചതിന്‌ശേഷമാണ് കേന്ദ്ര ഇത്തരമൊരു ഏര്‍പ്പാട് ചെയ്തതെന്നാണ് ഹാന്‍ക് പറയുന്നതത്രേ.

ഭാര്യയുടെ സെക്‌സ് ടേപ്പ് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഹാന്‍ക് ആകെ അസ്വസ്ഥനാണെന്നാണ് കേള്‍ക്കുന്നത്. എന്തായാലും സെക്‌സ് വീഡിയോ പുറത്തുവരാതിരിക്കാന്‍ കേന്ദ്ര നിയമസഹായം തേടുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ പണത്തിനായി അവര്‍തന്നെയാണ് നഗ്നവീഡിയോ വില്‍ക്കാന്‍ ശ്രമിക്കുന്നതെന്നും വാര്‍ത്തകള്‍ വന്നിട്ടുണ്ട്.

ഹാങ്ക് ബാസ്‌കറ്റുമായി 2009 ജൂണിലാണ് കേന്ദ്ര വിവാഹിതയായത്. ഡിസംബറില്‍ ഹാങ്കിന്റെ കുഞ്ഞിനെ പ്രസവിയ്ക്കുകയും ചെയ്തു. കേന്ദ്രയൂടെ പൂര്‍വ്വകാലം ഏറെ പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു. പുതിയ ജീവിതവുമായി ഇണങ്ങിതുടങ്ങുന്നതിനിടെയാണ് ഇപ്പോള്‍ സെക്‌സ് ടേപ്പ് വിവാദം വന്നിരിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam