നതാലിയുടെ പാട്ടുകാരന്‍ കാമുകന്‍
നതാലിയ പോര്‍ട്ട്മാന്‍ പ്രണയത്തിലാണ്. അമേരിക്കക്കാരന്‍ ഫോക് ഗായകന്‍ ദേവേന്ദ്ര ബാന്‍ഹാര്‍ട്ടാണ് നതാലിയയുടെ ഹൃദയം കവര്‍ന്ന പാട്ടുകാരന്‍.
സ്റ്റാര്‍ വാര്‍സ് സുന്ദരി ദേവേന്ദ്രയുമായി പ്രണയത്തിലാണെന്ന് കഴിഞ്ഞയാഴ്ച മുതല്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. തെരുവുകള്‍ തോറും നടന്ന് ചുംബിക്കുകയായിരുന്നത്രേ ഇവര്‍.
അഭ്യൂഹങ്ങള്‍ സത്യമാണെന്ന് ഗോസിപ്പെഴുത്തുകാര്‍ കഴിഞ്ഞ ദിവസം ഉറപ്പിച്ചു. ദേവേന്ദ്രയുടെ പുതിയ ആല്‍ബം കാര്‍മെന്‍സിതയുടെ പ്രമോയ്ക്ക് നതാലിയ എത്തിയതോടെയാണ് അവര്‍ക്ക് ആശ്വാസമായത്. ഈ വീഡിയോ ആല്‍ബത്തില്‍ നതാലിയയും അഭിനയിച്ചിട്ടുണ്ട്.
പരസ്പരം അരക്കെട്ടും ചുറ്റിപ്പിടിച്ച് ഷോയിലാകെ പ്രണയം പങ്കുവെച്ച ഇവരെ കണ്ടപ്പോള്‍ തങ്ങളെഴുതിയ വാര്‍ത്ത തെളിഞ്ഞതിന്റെ ആശ്വാസമാണ് ഹോളിവുഡിലെ ഗോസിപ്പ് വീരന്മാര്‍ക്ക്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications