പഴയ കണവനെത്തേടി പമലേ

വേറാരുമല്ല, ടോമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഏതു നിമിഷവും പാമിയുടെ നിഷേധക്കുറിപ്പ് വന്നേക്കാം. റോളിംഗ് സ്റ്റോണ്‍ മാഗസിനോടാണ് തന്റെ പഴയ ഭാര്യയും കുട്ടികളും മടങ്ങി വരുന്നുവെന്ന വാര്‍ത്ത ടോമി സ്ഥിരീകരിച്ചത്.
പാമി തന്റെയടുത്തേയ്ക്ക് മടങ്ങിയെത്തിയതില്‍ കുട്ടികളാണ് ഏറെ സന്തുഷ്ടരെന്നും അവരുടെ പിതാവ് പറയുന്നു.
പാമിയുടെ ജീവിതത്തില്‍ ടോമിയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ടോമിയെ പാമി രണ്ടു തവണ വിവാഹം കഴിച്ചു, രണ്ടു തവണ വിവാഹമോചനം നേടി, ഇരുവര്‍ക്കും കുട്ടികളും രണ്ട്. മൂന്നാമതും വിവാഹം നടന്ന് മൂന്നാമതൊരു കുട്ടി കൂടിയുണ്ടാകുമോ എന്ന സംശയം ആരാധകര്‍ക്കില്ലാതില്ല.
കേസും വഴക്കും ജയില്‍ വാസവുമായി സംഭവ ബഹുലമായ ഒരു വിവാഹമോചനക്കേസായിരുന്നു, പാമിയും ടോമിയും തമ്മിലുണ്ടായത്. തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന പമേലയുടെ പരാതിയിന്മേല്‍ ടോമി ലീയെ ആറുമാസം ജയില്‍ വാസത്തിനും ശിക്ഷിച്ചിരുന്നു.
വിവാഹമോചനത്തിനു ശേഷവും ടോമിയുമായി ലൈംഗിക ബന്ധം തുടരുന്നുണ്ടെന്ന് പമേല പരസ്യമായി സമ്മതിച്ചതും ജനത്തിന് കേള്‍ക്കേണ്ടി വന്നു. ടോമി ലീയ്ക്കു ശേഷം മാര്‍ക്ക് ഷ്വങ്കെന്‍ബെര്‍ഗ്, കിഡ് റോക്ക് എന്നിവരെ പമേല ജീവിത സഖാക്കളാക്കി. ഇരുവരില്‍ നിന്നും വിവാഹ മോചനവും നേടി.
പാരിസ് ഹില്‍ട്ടനോടൊപ്പം സെക്സ് ടേപ്പില്‍ വേഴ്ച നടത്തിയ റിക്ക് സോളമനെ അടുത്തകാലത്താണ് പമേല വേട്ടത്. ഏതാനും ദിവസത്തെ സഹവാസത്തിനു ശേഷം, അപരിഹാര്യമായ അഭിപ്രായ വ്യത്യാസങ്ങളാല്‍ വിവാഹമോചനം ആവശ്യപ്പെട്ട് പമേല കോടതിയെ സമീപിച്ചു.
ദേ, ഇപ്പോള്‍ കേള്‍ക്കുന്നു, പമേല ആദ്യ ഭര്‍ത്താവിന്റെ വിരിമാറിലേയ്ക്ക് മടങ്ങുന്നുവെന്ന്. എത്ര കാലത്തേയ്ക്കെന്ന് ആര്‍ക്കറിയാം?


Click it and Unblock the Notifications











