സ്റ്റൈലന്‍ രാജ്ഞിയെ കാണേണ്ടേ
സെക്സി താരം പെനലോപ്പ് ക്രൂസിന് ഹോളിവുഡിന്റെ പുതിയ സ്റ്റൈല്‍ രാജ്ഞിപ്പട്ടം. ഇന്‍ ടച്ച് ആഴ്ചപ്പതിപ്പ് നടത്തിയ വോട്ടെടുപ്പിലാണ് ക്രൂസ് ആരാധകരുടെ രാജ്ഞിയായത്.
കേറ്റ് ഹഡ്സണ്‍, ജെന്നിഫര്‍ ഗാര്‍നര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
33കാരിയായ പെനലോപ്പ് ഇപ്പോഴും തന്റെ അംഗവടിവ് നിലനിര്‍ത്തുന്നതില്‍ കാണിക്കുന്ന ശ്രദ്ധയാണ് അവരെ ഈ ബഹുമതിക്ക് അര്‍ഹയാക്കിയത്.
മധുരപ്പതിനേഴിന്റെ കാലത്തെ വശ്യതയും മാദകത്വവും അംഗവടിവും ഇപ്പോഴും നിലനിര്‍ത്തുന്ന പെന്‍ലോപ്പ് ഹോളിവുഡിന്റെ മാദകത്തിടമ്പാണ്.
ചനേല്‍, വലെന്റിനോ തുടങ്ങിയ ക്ലാസിക് ഡിസൈനര്‍മാരുടെ വേഷവിതാനങ്ങള്‍ ഏറ്റവും ചേരുന്നതും പെന്‍ലോപ്പിനാണന്ന് ഇന്‍ ടച്ച് എഡിറ്റര്‍മാര്‍ അഭിപ്രായപ്പെട്ടു.
കാമറൂണ്‍ ഡയസ്, കെറി വാഷിംഗ്ടണ്‍, കാത്തി ഹോംസ് എന്നിവരും ആദ്യപത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്.


Click it and Unblock the Notifications