ഹാരി പോട്ടര് 16ല് പണി പറ്റിച്ചു

By Super

റാഡ്‌ക്ലിഫിനെ അറിയില്ലേ? ഹാരി പോട്ടര്‍ സിനിമാ പരമ്പരകളിലൂടെ ലോകമെങ്ങുമുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനം കവര്‍ന്ന പതിനെട്ടുകാരന്‍ റാഡിപ്പോള്‍ തന്റെ ആരാധകരെ ഞെട്ടിയ്‌ക്കുന്ന തിരക്കിലാണ്‌.

ഹാരി പോട്ടര്‍ പരമ്പരകളിലൂടെ ഈ കൗമാരക്കാരന്‍ വളര്‍ന്ന്‌ മുതിര്‍ന്നയാളാകുന്നതിന്‌ ലോകം സാക്ഷ്യം വഹിച്ചിരുന്നു. എന്നാലിത്ര പെട്ടെന്ന്‌ റാഡ്‌ മുതിര്‍ന്നവരേര്‍പ്പെടുന്ന കാര്യം ചെയ്യുമെന്ന്‌ ആരാധകര്‍ പ്രതീക്ഷിച്ചില്ല.

16ന്റെ പടിവാതിക്കല്‍ നില്‌ക്കെ തന്റെ കന്യകാത്വം നഷ്ടപ്പെട്ടുവെന്ന റാഡ്‌ക്ലിഫിന്റെ വെളിപ്പെടുത്തലാണ്‌ ആരാധകരെ ഞെട്ടിച്ചത്‌.

തന്നെക്കാള്‍ മുതിര്‍ന്ന ഒരു സ്‌ത്രീയുമായി 16ാം വയസ്സില്‍ ലൈംഗിക ബന്ധം പുലര്‍ത്തിയ കാര്യം റാഡ്‌ക്ലിഫ്‌ ഒരു അമേരിക്കന്‍ മാഗസിനോടാണ്‌ വെളിപ്പെടുത്തിയത്‌.

എന്നാല്‍ കൗമാരക്കാന്റെ കന്യകാത്വം നഷ്ടപ്പെടുത്തിയ പെണ്ണാരാണെന്ന കാര്യം മാത്രം റാഡ്‌ വെളിപ്പെടുത്തിയില്ല. പ്രായം വെളിപ്പെടുത്തിയാല്‍ തന്റെ ആരാധകര്‍ക്ക്‌ അത്‌ മറ്റൊരു ഷോക്ക്‌ ആകുമെന്നും റാഡ്‌ സൂചിപ്പിച്ചു.
ഇതാദ്യമായല്ല റാഡ്‌ തന്റെ ആരാധകരെ ഷോക്കടിപ്പിയ്‌ക്കുന്നത്‌. ഒരു നാടകത്തിന്‌ വേണ്ടി പൂര്‍ണനഗ്നനായി വേദിയില്‍ പ്രത്യക്ഷപ്പെട്ടത്‌ ആരാധകരെ ഒരേ സമയം ഞെട്ടിപ്പിയ്‌ക്കുകയും പ്രകോപിപ്പിയ്‌ക്കുകയും ചെയ്‌തിരുന്നു.

കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി വെള്ളിത്തിരയില്‍ ഹാരിപോട്ടറിന്‌ ജീവന്‍ പകരുന്ന റാഡിനെ തേടി ഹോളിവുഡില്‍ നിന്നും ഒട്ടേറെ അവസരങ്ങളെത്തുന്നുണ്ട്‌. ഹാരിപോട്ടറിന്റെ ബാക്കിയുള്ള പരമ്പരകളിലും റാഡ്‌ക്ലിഫ്‌ തന്നെയാണ്‌ നായകനാകുന്നത്‌.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X