»   » റസ്സലിന് സ്ത്രീകളെ കണ്ടെത്താന്‍ ടീം

റസ്സലിന് സ്ത്രീകളെ കണ്ടെത്താന്‍ ടീം

Posted By:
Subscribe to Filmibeat Malayalam
Russell Brand
ഇംഗ്ലീഷ് നടന്‍ റസ്സല്‍ ബ്രാന്റ് തനിക്കായി പെണ്‍കുട്ടികളെ തിരഞ്ഞെടുക്കാന്‍ വേണ്ടി സെക്‌സ് ടീമിന് രൂപം നല്‍കി.

താന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കും തന്റെ താല്‍പര്യത്തിനുമനുസരിച്ച് പെണ്‍കുട്ടികളെ തിരഞ്ഞെടുത്ത് തരുകയാണ് ഈ സംഘത്തിന്റെ ചുമതലയെന്നാണ് റസ്സല്‍ പറയുന്നത്.

പ്ലേബോയ് മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പെണ്‍വേട്ടയ്ക്കായി താന്‍ പുതിയ സംഘത്തിന് രൂപം നല്‍കുകയും ഇത്തരം ജോലികള്‍ താന്‍ ഔട്ട്‌സോഴ്‌സ് ചെയ്യുകയും ചെയ്തുവെന്ന കാര്യം റസ്സല്‍ വെളിപ്പെടുത്തിയത്.

ഇതിലുള്ളവരെല്ലാം സ്ത്രീകളെ തിരഞ്ഞെടുക്കുന്നകാര്യത്തില്‍ അഗ്രഗണ്യരാണെന്നാണ് താരം പറയുന്നത്്. ഫ്രഞ്ച് സുന്ദരികളെ വേണെന്ന് തോന്നുമ്പോള്‍ അതും, മാദളപ്പഴം പോലുള്ള പെണ്ണുങ്ങളെ വേണമെന്ന് തോന്നുമ്പോള്‍ അതും എനിക്കിവരോട് പറയാം. ദിവസങ്ങള്‍ക്കുള്ളില്‍ ഈ ലക്ഷ്യം സ്വന്തമാക്കുകയും ചെയ്യാം- റസ്സല്‍ പറയുന്നു.

ഇപ്പോള്‍ റസ്സലിന്റെ കാമുകി ഗായികയായ കാറ്റി പെറിയാണ്. എത്ര സ്ത്രീകളുടെ കൂടെ കിടന്നുവെന്നതല്ല അതില്‍ എത്രപേര്‍ നമ്മുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളവരായിരുന്നുവെന്നതാണ് കാര്യം, എണ്ണത്തില്‍ വലിയ കാര്യമില്ല- റസ്സല്‍ മനസ്സു തുറക്കുന്നു.

ലൈംഗികതയില്‍ അമിതമായ താല്‍പര്യമുള്ള തനിക്ക് ഡോക്ടര്‍മാര്‍ പുനരധിവാസ പദ്ധതി നിര്‍ദ്ദേശിച്ചുവെന്നകാര്യം റസ്സല്‍ നിഷേധിച്ചിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam