ബക്കാം എനിയ്‌ക്ക്‌ എല്ലാമെല്ലാമാണ്‌: വിക്ടോറിയ

By Super

ബക്കാം എനിയ്‌ക്ക്‌ എല്ലാമാണ്‌. അദ്ദേഹം സ്‌നേഹധനനായി അച്ഛനും ഉത്തരവാദിത്തമുള്ള ഭര്‍ത്താവുമാണ്‌- പറയുന്നത്‌ മറ്റാരുമല്ല ഫൂട്‌ബോള്‍താരം ഡേവിഡ്‌ ബക്കാമിന്റെ പത്‌നി വിക്ടോറിയ ബക്കാം.

ഭര്‍ത്താവും കുട്ടികളുമൊത്ത്‌ വ്യാഴാഴ്‌ച ലോസ്‌ ആഞ്ചലസ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ്‌ പ്രമുഖ സംഗീത ട്രൂപ്പായ സ്‌പൈസ്‌ ഗേള്‍സ്‌ താരം വിക്ടോറിയ മനസ്സുതുറന്നത്‌.

ബക്കാമിനെ ആദ്യകാഴ്‌ചയില്‍ത്തന്നെ ഞാന്‍ പ്രണയിച്ചു. അത്‌ സൗന്ദര്യം കണ്ടുമാത്രമല്ല, കുടുംബ ബന്ധങ്ങള്‍ക്ക്‌ ബക്കാം നല്‍കുന്ന പ്രാധാന്യം അറിയുകകൂടി ചെയ്‌തതുകൊണ്ടാണ്‌. യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്റെ സങ്കല്‍പ്പത്തിലെ പുരുഷനെത്തന്നെയാണ്‌ ബക്കാമില്‍ കണ്ടത്‌.

അദ്ദേഹം എന്റെ കുട്ടികള്‍ക്ക്‌ നല്ല പിതാവും എനിയ്‌ക്ക്‌ നല്ല ഭര്‍ത്താവുമാണ്‌. എനിയ്‌ക്കും എന്റെ കുട്ടികള്‍ക്കും ബക്കാം എല്ലാമെല്ലാമാണ്‌- സ്‌പൈസ്‌ ഗേള്‍സില്‍ ഏറ്റവും സ്‌പൈസിയെന്നറിയപ്പെടുന്ന വിക്ടോരിയ പറഞ്ഞുകൊണ്ടേയിരുന്നു. അമേരിക്കയില്‍ ജീവിതം തുടരാന്‍ തീരുമാനിച്ചാണ്‌ ബക്കാമും കുടുംബവും വ്യാഴാഴ്‌ച ലോസ്‌ ആഞ്ചലസില്‍ എത്തിയത്‌. മാഞ്ചസ്‌ററര്‍, റയല്‍ മാഡ്രിഡ്‌ ടീമുകള്‍ക്ക്‌ വേണ്ടി പന്തുപായിച്ച ബക്കാം ഇനി ലോസ്‌ ആഞ്ചലസ്‌ ഗാലക്‌സിയ്‌ക്കുവേണ്ടിയാണ്‌ കളിയ്‌ക്കുന്നത്‌.

More from Filmibeat

Read more about: david beckam victoria
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X