ആ കിടപ്പറ രംഗം കിടിലം!
ടോം ഹാങ്ക്സുമായുളള കിടപ്പറ രംഗം ശരിക്കും ഒരനുഭവമായിരുന്നെന്ന് നടി എമിലി ബ്ലണ്ട്.
ചാര്‍ളി വില്‍സന്റെ 'വാര്‍' എന്ന ചിത്രത്തിലാണ് ഇരുവരും ചേര്‍ന്നുളള കിടപ്പറ രംഗമുളളത്. ഓസ്ക്കാര്‍ നേടിയ ടോം ഹാങ്ക്സ് തന്നെ അനുഭൂതിയുടെ പരകോടിയിലെത്തിച്ചെന്നാണ് എമിലി തുറന്നു പറയുന്നത്.
51കാരനായ ടോം ഹാങ്ക്സ് വളരെ അനായാസമാണ് ഈ രംഗം കൈകാര്യം ചെയ്തതത്രേ!
ടോമിന്റെ മകളാവാനുളള പ്രായമേ ഉളളൂവെന്നതും ടോമിന്റെ മകന്‍ കോളിനുമായുളള സൗഹൃദവും ഓര്‍ത്തപ്പോള്‍ തനിക്ക് ഈ രംഗത്തില്‍ അഭിനയിക്കാന്‍ അല്‍പം പ്രയാസം നേരിട്ടുവെന്നും എമിലി പറയുന്നു.
ടോമിനും ഇക്കാര്യം പ്രശ്നമായിരുന്നിരിക്കാം. എന്നാല്‍ സീന്‍ മനോഹരമാക്കിയത് അദ്ദേഹത്തിന്റെ മിടുക്കു തന്നെയാണ്.
ഇത്തരം രംഗത്തില്‍ അഭിനയിച്ച് അത്ര വശമില്ലാതിരുന്ന ടോമിന്റെ പരിചയക്കുറവും അദ്ദേഹത്തിന് ഒരു പ്രശ്നമായിരുന്നില്ലത്രേ!
ഏതായാലും 51കാരനുമായുളള കിടപ്പറ രംഗത്തിന്റെ വിശേഷങ്ങള്‍ 24കാരിയായ എമിലി ബ്ലണ്ടിന് എത്ര പറഞ്ഞാലും തീരുന്നില്ലെങ്കില്‍ അതില്‍ ചില കാര്യങ്ങള്‍ ഇല്ലാതിരിക്കില്ല.


Click it and Unblock the Notifications