ഒടുവില്‍ അവനെ പിടികിട്ടി
ആരാണ് അവന്‍? അവനാരെന്നറിയാന്‍ ഹോളിവുഡ് മുഴുവന്‍ നെട്ടോട്ടമായിരുന്നു. ഒടുവില്‍ പിടികിട്ടി. ഡെയ്മോണ്‍ ഷിപ്പണ്‍ ആണവന്‍.
ആരിവനെന്നായിരിക്കും ചിന്തിക്കുന്നത്. കുറെക്കാലമായി ഹോളിവുഡില്‍ ഒളിച്ചു കളിച്ച ഒരു കൊച്ചു കാമുകന്‍. സസ് പെന്‍സ് മതിയാക്കണമെന്നോ? ശരി പറയാം.
പോപ് ഗായിക ബ്രിട്ട്നി സ്പിയേഴ്സിന്റെ പുതിയ കാമുകനാണിദ്ദേഹം.
ലഹരിമോചന കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങിയ ബ്രിട്ട്നി ആര്‍ക്കൊപ്പമാണ് ഇപ്പോഴെന്നത് ഹോളിവുഡ് ഗോസിപ്പ് മാഗസിനുകളുടെ ഉറക്കം കളഞ്ഞ ചോദ്യമാണ്.
ഒടുവിലാണ് ആളെ പിടികിട്ടിയത്. സ്വന്തം നിലയില്‍ തന്നെ ഒരു മിടുക്കനാണ് ഡെയ്മോണ്‍. ഗെലാഹാഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യവെ ഒരു അശ്ലീല വെബ് സൈറ്റ് നടത്തിയതിന് പിരിച്ചു വിടപ്പെട്ടയാളാണ് ഇദ്ദേഹം.
എങ്ങനെ എവിടെ വെച്ചാണ് ബ്രിട്ട്നി ഇയാളെ പരിചയപ്പെട്ടത് എന്ന വിവരം അജ്ഞാതമാണ്.


Click it and Unblock the Notifications