ആഞ്‌ജലീനയുടെ മുലയൂട്ടല്‍ ചിത്രം വിവാദത്തില്‍
ഇരട്ടക്കുട്ടികളിലൊന്നിനെ മുലയൂട്ടുന്ന ഹോളിവുഡ് താരം ആഞ്ജലീന ഷൊലിയുടെ ചിത്രം വിവാദത്തില്. പുറത്തിറങ്ങാനിരിയ്ക്കുന്ന ഡബ്ല്യു മാഗസിന്റെ കവറില് പ്രത്യക്ഷപ്പെട്ട ചിത്രത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേര് രംഗത്തെത്തിയിട്ടുണ്ട്.
മുലയൂട്ടലിനെ പ്രോത്സാഹിപ്പിയ്ക്കുന്ന സംഘടനകള് ആഞ്ജലീനയെ പോലൊരു താരം ഇത്തരമൊരു ചിത്രമെടുക്കാന് തയാറായതിനെ പ്രോത്സാഹിപ്പിയ്ക്കുമ്പോള് രതിബിംബമായ അഞ്ജീലനയുടെ ചിത്രം ഒളിഞ്ഞു നോട്ടക്കാര്ക്കാണ് സംതൃപ്തി നല്കുന്നതെന്ന് വിമര്ശകര് പറയുന്നു.
അടുത്ത മാസം പുറത്തിറങ്ങുന്ന ഡബ്ല്യു മാഗസന് കവറിലാണ് ആഞ്ജലീനയുടെ ഭര്ത്താവ് ബ്രാഡ് പിറ്റ് എടുത്ത ചിത്രം പ്രസിദ്ധീകരിയ്ക്കുക. ജൂലായിലാണ് ഇരട്ടക്കുട്ടികളായ വിവയന്നക്കും ലിയോണിനും ആഞ്ജലീന ജന്മം നല്കിയിരുന്നത്. മാഗസിനില് ഇവരുടെ ചിത്രങ്ങളും ഉണ്ടാകുമെന്ന് റിപ്പോര്ട്ടുകളുണ്ട്.
ഷോലിയുടെ ചിത്രം മുലയൂട്ടുന്ന അമ്മമാര്ക്ക് ആവേശം പകരുമെന്ന് ചിത്രത്തെ അനുകൂലിച്ച് കൊണ്ടെത്തിയ വനിതാ സംഘടനകളുടെ അഭിപ്രായം. ഇരട്ടക്കുട്ടികളായതിനാല് ചിത്രം കൂടുതല് പ്രസക്തമാണെന്നും ഇവര് പറയുന്നു.
മൂന്നിലൊന്ന് അമേരിക്കന് അമ്മമാരും കുട്ടികളെ മുലയൂട്ടുന്നുണ്ടെങ്കിലും കുട്ടി ജനിച്ച് ആറ് മാസത്തിന് ശേഷം ഇവരുടെ എണ്ണം വളരെയേറെ കുറയുകയാണെന്നാണ് കണക്കുകള് സൂചിപ്പിയ്ക്കുന്നത്.
ഇതാദ്യമായല്ല ഒരു മുലയൂട്ടല് ചിത്രം വിവാദം സൃഷ്ടിയ്ക്കുന്നത്. 1991ല് പ്രശസ്ത മോഡലായിരുന്ന ജെറിഹാള് തന്റെ മകന് ഗബ്രിയേലിനെ മുലയൂട്ടുന്ന ചിത്രം വാനിറ്റി മാഗസിന്റെ കവറായി പ്രത്യക്ഷപ്പെട്ടത് അക്കാലത്ത് വിവാദങ്ങള് സൃഷ്ടിച്ചിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()


Click it and Unblock the Notifications