ആഞ്‌ജലീന ജോളിയ്‌ക്ക് ഇരട്ടക്കുട്ടികള്‍
പാരീസ്: പ്രമുഖ ഹോളിവുഡ്‌താരവും ഓക്‌സര്‍ പുരസ്‌കാര ജേതാവുമായ ആഞ്‌ജലീന് ജോളി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇതോടെ ആഞ്‌ജലീന-ബ്രാഡ് പിറ്റി ദമ്പതികള്‍ക്ക് ആറു മക്കളായി.
ദക്ഷിണഫ്രാന്‍സിലെ ലെന്‍വല്‍ ആശുപത്രിയില്‍ ശനിയാഴ്‌ച വൈകീട്ടോടെയാണ് ആഞ്‌ജലീന ഒരാണ്‍കുഞ്ഞിനും ഒരു പെണ്‍കുഞ്ഞിനും ജന്മം നല്‍കിയത്. പെണ്‍കുഞ്ഞിന് 2.27 കിലോഗ്രാം ഭാരവും, ആണ്‍കുഞ്ഞിന് 2.28കിലോഗ്രാം ഭാരവുമുണ്ട്. ശസ്‌ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.
ഭര്‍ത്താവ് ബ്രാഡ്‌പിറ്റ് ആഞ്‌ജലീനയുടെ പ്രസവസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം മരണമടഞ്ഞ അമ്മയുടെ ഓര്‍മ്മയ്‌ക്കായി വിവിയന്‍ മാര്‍ഷെലിന്‍ എന്നാണ് ജോളി പെണ്‍കുഞ്ഞിന് പേരിട്ടിരിക്കുന്നത്. നോക്‌സ് ലിയോണ്‍ എന്നാണ് ആണ്‍കുഞ്ഞിന്റെ പേര്.
അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുട്ടികളുടെ പടമെടുക്കാന്‍ മാധ്യമഫോട്ടോഗ്രാഫര്‍മാര്‍ ആശുപത്രിക്കെട്ടിടത്തില്‍ കാത്തുകിടന്നെങ്കിലും ഫലമുണ്ടായില്ല. ഇവരുടെ ആദ്യ ചിത്രത്തിനായി ഒരു അമേരിക്കന്‍ വാരിക ദശലക്ഷക്കണക്കിന് ഡോളര്‍ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടത്രേ. ഈ പണം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാണ് ജോളിയുടെയും ബ്രാഡ്‌പിറ്റിന്റെയും തീരുമാനം.
കംബോഡിയന്‍ വംശജനായ ഒരാണ്‍കുട്ടിയെയും എത്യോപ്യന്‍ വംശജയായ ഒരു പെണ്‍കുട്ടിയെയും ദത്തെടുത്തതിന് ശേഷമാണ് ആഞ്‌ജലീനയ്‌ക്കും ബ്രാഡ് പിറ്റിനും ആദ്യത്തെക്കുഞ്ഞ് ഷിലോ നൗവല്‍ പിറന്നത്. പിന്നീട് ഇവര്‍ മറ്റൊരു കുഞ്ഞിനക്കൂടി ദത്തെടുത്തു. ജൂണ്‍ അവസാനമാണ് ആഞ്‌ജലീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2005ല്‍ മിസ്റ്റര്‍ ആന്റ് മിസിസ് സ്‌മിത്ത് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് ബ്രാഡ് പിറ്റും ആഞ്‌ജലീനയും ജീവിതത്തിലും ഒന്നിയ്‌ക്കുന്നത്. നടി ജെനിഫര്‍ അനിസ്റ്റണുമായുള്ള നാലുവര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചാണ് ബ്രാഡ് പിറ്റ് ആഞ്‌ജലിനയോടൊത്ത് ജീവിക്കാന്‍ തുടങ്ങിയത്.


Click it and Unblock the Notifications