ഗര്‍ഭമായി, ഇനി കല്യാണമാകാം!
ആഞ്ജലീന ജൂലി ഗര്‍ഭിണിയാണ്. റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ ഇരട്ടക്കുട്ടികള്‍ക്കാണ് ആഞ്ജലീന ജന്മമേകാനൊരുങ്ങുന്നത്.
ഇതിനിടയില്‍ മറന്നു പോയതോ വേണ്ടെന്ന് വെച്ചതോ ആയ ഒരു കാര്യം കൂടി ചെയ്തേക്കാമെന്നാണ് കാമുകന്‍ ബ്രാഡ് പിറ്റും ആഞ്ജലീനയും തീരുമാനിച്ചത്. വേറൊന്നുമല്ല. ഇരുവരും തമ്മിലുളള വിവാഹം.
തീര്‍ത്തും സ്വകാര്യമായ ഒരു ചടങ്ങില്‍ ഈ വേനല്‍ക്കാലത്തു തന്നെ ഇരുവരും വിവാഹിതാരാകുമെന്നാണ് വാര്‍ത്ത. ഏതായാലും പ്രസവത്തിനു ശേഷമായിരിക്കും വിവാഹം എന്ന കാര്യത്തില്‍ തീരുമാനമായി.
വിവാഹത്തെക്കുറിച്ച് ഏറെക്കാലമായി ബ്രാഡ് പിറ്റ് സംസാരിക്കുന്നുവെങ്കിലും ഇപ്പോഴാണത്രേ ആഞ്ജലീന സമ്മതിച്ചത്. തനിക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി സ്വയം മറന്ന് ജീവിക്കുന്ന ബ്രാഡ് പിറ്റിന്റെ ആഗ്രഹത്തിന് ആഞ്ജലീന ഒടുവില്‍ വഴങ്ങി.
ഇപ്പോള്‍ തന്നെ നാലു കുഞ്ഞുങ്ങളുണ്ട് ഈ ദമ്പതികള്‍ക്ക്. മൂന്നു കുട്ടികളെ ആഞ്ജലീന ദത്തെടുത്തതും ബ്രാഡ് പിറ്റിന്റെ 21 വയസുളള മകളും.
വിവാഹത്തിന് വമ്പന്‍ ആര്‍ഭാടങ്ങളൊന്നും വേണ്ടെന്ന് ആഞ്ജലീന നിഷ്കര്‍ഷിച്ചിട്ടുണ്ട്. നടി ജെന്നിഫര്‍ അനിറ്റ്സണെ വന്‍ ആഘോഷത്തോടെ വിവാഹം കഴിച്ച ബ്രാഡ് പിറ്റ് ഇതിനും എതിരൊന്നും പറഞ്ഞില്ലത്രേ!
ആഞ്ജലീനയുടെ മൂന്നാം വിവാഹമാണിത്. നടന്മാരായ ബില്ലി ബോബ് തോര്‍ട്ടണ്‍, ജോന്നി ലീ മില്ലെര്‍ എന്നിവരായിരുന്നു അവരുടെ മുന്‍ ഭര്‍ത്താക്കന്മാര്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications