ഷാക്കിറയുടെ അടിവസ്‌ത്രത്തിന് 3000 ഡോളര്‍
ഉപയോഗിച്ച ഒരു ബ്രാ ലേലത്തില്‍ വെയ്‌ക്കുക, അതിന് 3000ഡോളര്‍ (118,995രൂപ) ലഭിക്കുക. കൊളമ്പിയന്‍ പോപ്പ് ഗായിക ഷാക്കിറയുടെ അടിവസ്‌ത്രത്തിനാണ് ഈ അപൂര്‍വ്വഭാഗ്യം സിദ്ധിച്ചത്.
ഒരു ആരാധകനാണ് ഷാക്കിറയുടെ ബ്രാ ലേലത്തിലൂടെ സ്വന്തമാക്കിയത്. ഷാക്കിറയെ നേരില്‍ക്കാണാന്‍വേണ്ടിയാകട്ടെ ഒരാരാധകന്‍ നല്‍കിയത് 14,100 ഡോളറാണ് (559,141.14 രൂപ). ടൊറന്റോയില്‍ നടക്കാനിരിക്കുന്ന ഷാക്കിറയുടെ സംഗീതനിശയ്‌ക്ക് ഈ ആരാധനക് ഏറ്റവും മുന്നിലിരുന്ന് പ്രകടനം ആസ്വദിക്കുകയും ചെയ്യാം.
2007ലെ ഓറല്‍ ഫിക്‌സേഷന്‍ വേള്‍ഡ് ടൂറില്‍ ഷാക്കീറ ധരിച്ച് രത്‌നങ്ങള്‍ പതിച്ച ബ്രായാണ് ലേലം ചെയ്‌തത്. റോബര്‍ടോ കാവല്ലിയാണ് ഇതിന്റെ ഡിസൈനര്‍. ഇതുകൂടാതെ പരിപാടികള്‍ക്കായി ഷാക്കിറ ഉപയോഗിച്ച ഇലക്ട്രിക് ഫന്റര്‍ ഗിറ്റാര്‍, ടെയലര്‍ ഗിറ്റാര്‍ എന്നിവയും ലേലത്തില്‍ വച്ചിരുന്നു. ഇവയില്‍ രണ്ടുലും ഷാക്കിറയുടെ കയ്യൊപ്പുമുണ്ടായിരുന്നു.
വടക്കന്‍ കൊളമ്പിയയിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ബേര്‍ ഫീറ്റ് ഫൗണ്ടേഷനായി പണം സ്വരൂപിക്കാന്‍ വേണ്ടിയാണ് ഷാക്കീറ തന്റെ വസ്‌ത്രശേഖരത്തിന്റെ ഒരുഭാഗവും തന്നെ കാണാനുള്ള ഒരു അവസരവും ലേലം ചെയ്യാനായി ഒരു ഇന്റര്‍നെറ്റ് ഓക് ഷന്‍ സൈറ്റിന് നല്‍കിയത്.
ബ്രായും, താരത്തെ കാണാനുള്ള അവസരവുമാണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക നേടിയത്. ലേലം ചെയ്‌തവയില്‍ പലവസ്‌തുക്കളും ആയിരം ഡോളറിലേറെ വിലയ്‌ക്കാണ് വിറ്റുപോയത്. ലേലത്തില്‍ മൊത്തം 76,000 ഡോളറാണ് ലാഭമുണ്ടായത്.


Click it and Unblock the Notifications











