»   » അരുണ്‍ നയ്യാരുമായി പിരിഞ്ഞു: ലിസ്

അരുണ്‍ നയ്യാരുമായി പിരിഞ്ഞു: ലിസ്

Posted By:
Subscribe to Filmibeat Malayalam
Elizabeth Hurley and Arun Nayar split ways
ഹോളിവുഡ് നടിയും മോഡലുമായ എലിസബത്ത് ഹര്‍ലി ഭര്‍ത്താവ് അരുണ്‍ നയ്യാരുമായുള്ള ബന്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ഭര്‍ത്താവും താനുമായി പിരിഞ്ഞ കാര്യം ഹര്‍ലി പുറത്തുവിട്ടത്. ആസ്‌ത്രേലിയന്‍ ക്രിക്കറ്റ്താരം ഷെയ്ന്‍ വോണുമായുള്ള ബന്ധം ചൂടന്‍ ഗോസിപ്പായി മാറിയപ്പോഴാണ് ഹര്‍ലി ഇക്കാര്യം വ്യക്തമാക്കിയത്.

ഹര്‍ലിയെ ഷെയ്ന്‍ വോണ്‍ ചുംബിക്കുകയും ആലിംഗനംചെയ്യുകയും ചെയ്യുന്ന ചിത്രങ്ങള്‍ ബ്രിട്ടീഷ് ടാബ്ലോയിഡുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മണിക്കൂറുകള്‍ക്കകം ട്വിറ്ററില്‍ നടത്തിയ പ്രതികരണത്തിലാണു താന്‍ ഭര്‍ത്താവിനെ വഞ്ചിക്കുകയല്ലെന്നും അരുണ്‍ നയ്യാരുമായി മാസങ്ങള്‍ക്കു മുമ്പ് വേര്‍പിരിഞ്ഞെന്നും വ്യക്തമാക്കിയത്. അരുണിന്റെ കുടുംബത്തിനും അടുത്ത ബന്ധുക്കള്‍ക്കും ഇക്കാര്യം അറിയാമായിരുന്നുവെന്നും ലിസ് പറയുന്നു.

ഇന്ത്യന്‍ വംശജനായ പ്രമുഖ വ്യവസായി അരുണ്‍ നയ്യാരുമായി 2007ലായിരുന്നു ബ്രിട്ടീഷുകാരിയായ ഹര്‍ലിയുടെ വിവാഹം. കോടികള്‍ വാരിയെറിഞ്ഞ് ജോധ്പൂരില്‍ വെച്ച് നടന്ന വിവാഹം ലോകമാധ്യമങ്ങളില്‍ വന്‍ വാര്‍ത്താപ്രധാന്യം നേടിയിരുന്നു.

ബ്രീട്ടിഷ് നടന്‍ ഹഗ് ഗ്രാന്റ്, നിര്‍മാതാവ് സ്റ്റീവ് ബിങ് എന്നിവരായിരുന്നു ഹര്‍ലിയുടെ മുന്‍ കാമുകന്മാര്‍. സ്റ്റീവുമായുള്ള ബന്ധത്തില്‍ ഹര്‍ലിയ്ക്ക് ഒരു കുട്ടിയുമുണ്ട്. ഹര്‍ലിയും വോണും ഈയാഴ്ച ലണ്ടനിലെ ഹോട്ടലില്‍ രണ്ടു രാത്രികള്‍ ഒന്നിച്ചു ചെലവഴിച്ചെന്നും ബ്രിട്ടിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam