മക്കാര്‍ട്ടിനിയുടെ കിടക്കച്ചൂടറിയാന്‍ ജാനിസ്
ഹോളിവുഡിലെ ഒരുവിധമുളള പ്രശസ്തരുടെയൊക്കെ കിടക്ക പങ്കിട്ടിട്ടുണ്ട് ജാനിസ് ഡിക്കിന്‍സണ്‍. ഇനി ജാനിസിനറിയേണ്ടത് സര്‍ പോള്‍ മക്കാര്‍ട്ടിനിയുടെ കിടക്കച്ചൂടാണ്.
മൈക്ക് ജാഗര്‍, സില്‍വസ്റ്റര്‍ സ്റ്റാലന്‍, ജാക്ക് നിക്കോള്‍സണ്‍, വാറന്‍ ബീറ്റി, ബ്രൂസ് വില്ലിസ്, ഫ്രാങ്ക് സാപ്പാ എന്നിങ്ങനെ നീളുന്നു, ജാനിസ് കിടക്ക പങ്കിട്ട പ്രശസ്തരുടെ പട്ടിക. എന്നാല്‍ മക്കാര്‍ട്ടിനിയുടെ മുറി മാത്രം ഇതുവരെ ഹോളിവുഡ് സുന്ദരിയ്ക്കു മുന്നില്‍ തുറക്കപ്പെട്ടില്ല. ആ മുറിയിലൊന്നു കയറാനും കിടക്കയിലൊന്നു കിടക്കാനുമുളള മോഹം വര്‍ഷങ്ങളായി മനസിലടക്കുകയാണ് പാവം ജാനിസ്.
അമ്പത്തി രണ്ടു വയസാണ് ജാനിസിന് ഇപ്പോള്‍ പ്രായം. ഈ പ്രായത്തിലും കനലു കെടാത്ത അരക്കെട്ടുമായി നടക്കുകയാണ് ജാനിസ് ഡിക്കിന്‍സണ്‍.
മക്കാര്‍ട്ടിനിയും ഭാര്യ ഹീതര്‍ മില്‍സും തമ്മില്‍ വേര്‍പിരിഞ്ഞതും ജാനിസിന് അനുഗ്രഹമായിട്ടുണ്ട്. ഹീതര്‍ മില്‍സിനെ വിഡ്ഢിയെന്നാണ് സണ്‍ വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ജാനിസ് വിശേഷിപ്പിച്ചത്.
എന്റെ നോട്ടം പോളിലാണ്. എനിക്കേറെ ഇഷ്ടമുളള പാട്ടുകാരനാണ് മക്കാര്‍ട്ടിനി. അദ്ദേഹത്തിലുളള എന്റെ മോഹത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഹീതര്‍ മില്‍സുമായി വേര്‍പിരിഞ്ഞ ശേഷം ഞാന്‍ പോളുമായി ഇക്കാര്യം സംസാരിച്ചിരുന്നു. മീല്‍സ് ഒരു വിഡ്ഢിയാണ്. സണ്‍ പത്രത്തോട് ജാനിസ് പറഞ്ഞതാണിത്.
ഭൂതകാല ജീവിതത്തില്‍ ഒരു പശ്ചാത്താപവുമില്ലെന്ന് തുറന്നടിച്ച ജാനിസ്, ഇനിയും അവസരം കിട്ടിയാല്‍ അതുപോലെ തന്നെ ജീവിക്കുമെന്ന് പ്രഖ്യാപിക്കുന്നു. പഴയ ജീവിതത്തിന് ഒരുമാറ്റവും വേണ്ടെന്നാണ് നിലപാട്.
രണ്ടു മക്കളാണ് ജാനിസിന്. മൂത്തമകന്‍ നതാന് വയസ് 20. ഇളയവന്‍ സാവന്തിന് 13ഉം. രണ്ടു മക്കള്‍ക്കും കാമുകന്‍ കാമെറാമാന്‍ ടോണി ഫ്രൈയ്ക്കുമൊപ്പം താമസിക്കുകയാണ് ആയകാലത്ത് ഹോളിവുഡിനെ സ്വന്തം അരയില്‍ തളച്ചിട്ട ജാനിസ് ഡിക്കിന്‍സണ്‍.


Click it and Unblock the Notifications