»   » സെക്‌സ് ടേപ്പ് കിമ്മിനെ കരയിച്ചു

സെക്‌സ് ടേപ്പ് കിമ്മിനെ കരയിച്ചു

Posted By:
Subscribe to Filmibeat Malayalam
Kim Kardashian
തന്റെ മുന്‍കാമുകനുമൊത്തുള്ള സെക്‌സ് ടേപ്പ് പുറത്തായതറിഞ്ഞ് ഹോളിവുഡ് നടി കിം കര്‍ദാഷിയാന്‍ ദിവസങ്ങളോളം കരഞ്ഞുവെന്ന് വെളിപ്പെടുത്തല്‍. അടുതത്തിടെ പുറത്തിറങ്ങിയ ഒരു പുസ്തകത്തിലാണ് കിമ്മിന്റെ അമ്മയായ ക്രിസ് ജെന്നര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ടേപ്പ് പുറത്താവും എന്ന കാര്യം ഉറപ്പായപ്പോള്‍ കിം തന്റെ അരികില്‍ വന്നുവെന്ന് ക്രിസ് പറയുന്നു. താനും കാമുകനുമൊത്തുളള ഒരു ടേപ്പ് ലീക്കായി എന്നുമാത്രമേ കിം ആദ്യം പറഞ്ഞുള്ളൂവെന്നും 56കാരിയായ ക്രിസ് ഓര്‍മ്മിക്കുന്നു. പിന്നീടാണ് കാമുകനുമായുള്ള സെക്‌സ് രംഗങ്ങളാണ് ടേപ്പിലുള്ളതെന്ന് മകള്‍ വെളിപ്പെടുത്തിയത്.

ഇതുകേട്ട താന്‍ എന്തു ചെയ്യണമെന്നറിയാതെ തരിച്ചു നിന്നു. കിം ആകെ ഭയന്നിരുന്നു. ടേപ്പ് പുറത്താകാതിരിയ്ക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് താന്‍ ചിന്തിച്ചു. എന്നാല്‍ ടേപ്പ് അവര്‍ എന്തുവന്നാലും പുറത്തുവിടുമെന്ന് പറഞ്ഞ് കിം ദിവസങ്ങളോളം കരഞ്ഞുവെന്നും ക്രിസ് പറയുന്നു. താന്‍ കാണിച്ച അബദ്ധത്തെ കുറിച്ചോര്‍ത്ത് കിം പശ്ചാത്തപിച്ചിരുന്നുവെന്നും മാതാവ് പറയുന്നു. 2007ലാണ് കിം കര്‍ദാഷിയാനും കാമുകന്‍ ജെ റെയുമൊത്തുള്ള സെക്‌സ് ടേപ്പ് പുറത്തായത്.

English summary
"I made a tape with my boyfriend and it's going to be released", she said sobbing.It was the sex tape which became a global sensation after being leaked on to the internet in 2007. And it still haunts the reality TV star and her family to this day.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam