പാരിസിന്റെ കാമുകനൊപ്പം ലിന്റ്സെ......
സംഗതി സത്യമാണ്. രഹസ്യമായിട്ടായിരുന്നു എല്ലാം.പാരിസ് ഹില്‍ട്ടന്റെ മുന്‍കാമുകന്‍ അഡ്രിയാന്‍ ഗ്രെനിയെറുമായി ചില്ലറ ഇടപാടുകള്‍ ഉണ്ട് ലിന്റ്സെ ലോഹന്.
ഇക്കഴിഞ്ഞ ജനുവരി ഒമ്പതിന് ബേവെറി ഹില്‍സ് ഹോട്ടലിലാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ലിന്റ്സെയും അഡ്രിയാനും അടുപ്പത്തിലാണെന്ന് ന്യൂസ് ഓഫ് ദി വേള്‍ഡ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
സംഗതി വെളിച്ചെത്തായാല്‍ ഇരുവരുടെയും സ്വസ്ഥത നശിക്കുമെന്ന് പേടിച്ചാണ് ഇരുവരും രഹസ്യമായി സംഗമിക്കുന്നതെന്ന് ലിന്റ്സെയുടെ ഒരു സുഹൃത്ത് വെളിപ്പെടുത്തിയെന്നും പത്രം പറയുന്നു.
അഡ്രിയാനും പാരിസും തമ്മില്‍ പിരിഞ്ഞത് കഴിഞ്ഞ ആഗസ്റ്റിലാണ്. തങ്ങള്‍ക്കിടയില്‍ സൗഹൃദം മാത്രമേയുളളൂവെന്ന് ഇരുവരും ആണയിട്ടെങ്കിലും അങ്ങനെയായിരുന്നില്ലെന്നാണ് അടുത്തറിയാവുന്നവര്‍ പറയുന്നത്
.


Click it and Unblock the Notifications