പാരീസ് മുംബൈയിലേക്ക് വരുന്നത് എന്തിന്?

സംവിധായകന്‍ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന 'കോഫി വിത്ത് കരണ്‍' എന്ന ടോക്ക് ഷോയില്‍പങ്കെടുക്കാനാണ് പാരീസിന്റെ വരവത്രേ. എന്നാല്‍ ഒരു കോഫി കുടിക്കാന്‍ വേണ്ടി മാത്രം മുംബൈയിലേക്ക് പാരീസ് വിമാനം കയറുമെന്ന് കരുതാന്‍ വയ്യ.
സെക്‌സ് ടേപ്പ് അടക്കമുള്ള വിവാദങ്ങളില്‍ കുടുങ്ങിയിട്ടുള്ള പാരീസിന്റെ മുംബൈയിലേക്കുള്ള വരവ് ബോളിവുഡിലേക്ക് ചേക്കേറാനുള്ള ലക്ഷ്യത്തോടെയാണെന്നും പറയുന്നു. ഹില്‍ട്ടണ്‍ ഹോട്ടല്‍ ശൃംഖലയുടെ സ്ഥാപകനായ കോന്റാഡ് ഹില്‍ട്ടന്റെ ചെറുമകളായ പാരീസ് തെറ്റായ കാരണങ്ങളില്‍ മാത്രമാണ് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്.
ഇന്ത്യയിലെ നമ്പര്‍ വണ്‍ ടോക് ഷോ പ്രോഗ്രാമാണ് കോഫി വിത്ത് കരണ്‍. പാരീസിന്റെ ഏജന്റ് നേരിട്ട് ടോക് ഷോയില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്ന് മാധ്യമ റിപ്പോര്‍്ട്ടുകള്‍ പറയുന്നു. ഈ കോഫി കുടിയിലൂടെ ബോളിവുഡിലെ നമ്പര്‍ വണ്‍ സംവിധായകനെ കൈപ്പിടിയിലെടുക്കാമെന്നും ഒരുപക്ഷേ പാരീസ് കരുതുന്നുണ്ടാവണം.


Click it and Unblock the Notifications











