"ഇവളുമാര്‍ക്കൊന്നും ഒരുനാണവുമില്ലല്ലോ"

By Staff

പ്രശസ്തിയ്ക്കു വേണ്ടി തുണിയഴിച്ച് അഴിഞ്ഞാടുന്ന ഹോളിവുഡ് സുന്ദരിമാര്‍ക്ക് ഓസ്ക്കാര്‍ ജേതാവ് റാച്ചേല്‍ വീസിന്റെ വക ശകാരം.

പ്രതിഭയില്ലാത്തവരാണ് പ്രശസ്തിയ്ക്കു വേണ്ടി വൃത്തികെട്ട നഗ്നത പ്രദര്‍ശിപ്പിക്കുന്നതെന്ന് റാച്ചേല്‍ തുറന്നടിക്കുന്നു. നഗ്നയായി പോസു ചെയ്യാനുളള പ്ലേ ബോയ് മാസികയുടെ ക്ഷണം നിരസിച്ച താരമാണ് റാച്ചേല്‍. ദി കോണ്‍സ്റ്റന്റ് ഗാര്‍ഡ്നര്‍ എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച സഹനടിക്കുളള ഓസ്കാര്‍ പുരസ്കാരം നേടിയ നടിയാണ് റാച്ചേല്‍ വീസ്.

നഗ്നത കാട്ടി പ്രശസ്തരായവരുടെ പാത പിന്തുടരാന്‍ താനില്ലെന്ന ഉറച്ച നിലപാടിലാണ് റാച്ചേല്‍. കഴിവും പ്രതിഭയും കൊണ്ട് ഹോളിവുഡിന്റെ ഉന്നതിയിലെത്തിയ താരമാണ് താന്‍. ഏതെങ്കിലും ഒരു മാസികയുടെ കവര്‍ പേജില്‍ നഗ്നത കാട്ടിയുളള പ്രശസ്തി തനിക്കു വേണ്ടെന്ന് റാച്ചേല്‍ പറയുന്നു.

പ്ലേ ബോയ് മാസികയ്ക്കു വേണ്ടി എടുത്ത കാര്‍ദാഷായിന്റെ ചിത്രങ്ങള്‍ പുറം ലോകം കണ്ടതിന്റെ പശ്ചാത്തലത്തിലാണ് റാച്ചേലിന്റെ പരസ്യ വിമര്‍ശനം.

"ഞാനൊരു നടിയാണ്. പ്രശസ്തി ഒരു വൃത്തികെട്ട പദമാണെന്ന് ഞാന്‍ കരുതുന്നു. പ്രശസ്തയാവാന്‍ വളരെ എളുപ്പമാണ്. ഏതെങ്കിലും ഷോയില്‍ പ്രത്യക്ഷപ്പെട്ട് പരസ്യമായി വസ്ത്രമൂരിയാല്‍ നിങ്ങള്‍ക്ക് പ്രശസ്തയാകാം", കോണ്‍ടാക്ട് മ്യൂസികിനു നല്‍കിയ അഭിമുഖത്തില്‍ റാച്ചേല്‍ തുറന്നു പറയുന്നു.

"ചില പ്രത്യേക തരം വസ്ത്രങ്ങളണിഞ്ഞ് തുടര്‍ച്ചയായി പാര്‍ട്ടികളില്‍ പങ്കെടുത്താലും പ്രശസ്തയാകാം. എന്നാല്‍ നിങ്ങളിലെ നടിക്ക് ഈ പ്രശസ്തി പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യില്ല. അതുകൊണ്ടു തന്നെ ഞാന്‍ പാര്‍ട്ടികള്‍ക്ക് പോകാറില്ല. അങ്ങനെ പ്രശസ്തയാകാന്‍ എനിക്കാകില്ല".

ഇങ്ങനെ പോകുന്നു റാച്ചേലിന്റെ ശകാര വര്‍ഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X