നഗ്നമേനിയില്‍ ചുടുചുംബനങ്ങള്‍

By Staff

ഊഹാപോഹങ്ങള്‍ക്കും പരദൂഷണങ്ങള്‍ക്കും വിരാമം. നിഴലുപോലെ കൂടെ നടന്ന പാവം റിസ് ഇഫാന്‍സിനെ തഴഞ്ഞ് സിയെന്ന മില്ലര്‍ ചേക്കേറിയത് കോടീശ്വരന്‍ ബെല്‍തസാര്‍ ജെട്ടിയുടെ ചങ്കിലാണെന്ന് ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പുറത്തു വന്നു...

ഇറ്റലിയില്‍ ഇപ്പോള്‍ മധുവിധു ആഘോഷിക്കുകയാണ് കമിതാക്കള്‍. അമാല്‍ഫി തീരത്ത് ആഡംബര നൗകയില്‍ ജെട്ടി മാത്രമണി‍ഞ്ഞ് ജെട്ടിയെ ചുംബിക്കുന്ന ചിത്രങ്ങളാണ് ദി സണ്‍ പുറത്തു വിട്ടിരിക്കുന്നത്. റിസ് ഇഫാന്‍സിന്റെ ബാര്‍ ബില്ല് അധികമാക്കാന്‍ പോന്ന ചിത്രങ്ങളാണ് പുറം ലോകം കണ്ടത്.

ഇരുപത്തിയാറുകാരിയായ സിയെന്ന കണ്ടുപിടിച്ച പുതിയ കാമുകന്‍ വിവാഹിതനും നാലുകുട്ടികളുടെ പിതാവുമാണ്. ഭാര്യയോടുളള സ്നേഹം മൂത്ത് അവരുടെ പേര് ഹൃദയത്തിന്റെ തൊട്ടുമുകളില്‍ പച്ചകുത്തിയിട്ടുമുണ്ട്. എന്നാലും സിയെന്നയെ കണ്ടപ്പോള്‍ പിടിച്ചു നില്‍ക്കാനായില്ല.

ആദ്യകാമുകന്‍ ജൂഡി ലായോട് ഉടക്കിപ്പിരിഞ്ഞ സിയെന്ന പിന്നീട് മാത്യു റിസിന്റെ കാമുകിയായി.

മാത്യുവില്‍ നിന്നും പാഠങ്ങള്‍ പഠിച്ചു കഴിഞ്ഞപ്പോള്‍ ഇനി ട്യൂഷന്‍ റിസ് ഇഫാന്‍സ് എടുത്താല്‍ മതിയെന്നായി സുന്ദരി. റിസിനോടുളള പ്രണയം മൂത്ത് ഉടന്‍ വിവാഹം കഴിച്ചുകളയും എന്നൊരു ഭീഷണി ഇടയ്ക്ക് മുഴക്കിയിരുന്നു.

ആയിടയ്ക്കാണ് സിയെന്ന നായികയായി അഭിനയിച്ച ദി എഡ്‍ജ് ഓഫ് ലവ് എന്ന ചിത്രത്തിലെ നായിക വേഷത്തില്‍ മാത്യു റിസ് തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍കാമുകീകാമുകന്മാര്‍ ചിത്രത്തില്‍ കമിതാക്കളായി തന്നെ വേഷമിട്ടു. പൂര്‍ണ നഗ്നയായി സിയെന്ന പ്രത്യക്ഷപ്പെടുന്ന ഒന്നിലേറെ സീനുകള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു.

ഇരുവരും തമ്മില്‍ വീണ്ടും അടുക്കുന്നുവെന്ന് റിസ് ഇഫാന്‍സിന് സംശയം തോന്നിയത് സ്വാഭാവികം. അതേച്ചൊല്ലി വഴക്കും പുക്കാറും നടക്കുന്നതിനിടയിലാണ് മാത്യു പണിപറ്റിച്ചത്. സിയെന്നയെ ഇംഗ്ലണ്ടിലെ കോടീശ്വരനായ ബാല്‍ത്തസാര്‍ ജെട്ടിക്ക് പരിചയപ്പെടുത്തിക്കൊടുത്തു.

പിന്നെ നടന്നതെല്ലാം മറക്കാന്‍ പാവം റിസ് ഇഫാന്‍സ് മദ്യത്തെയാണ് അഭയം തേടിയിരിക്കുന്നത്. പുതിയ ഫോട്ടോകള്‍ കൂടി കാണുമ്പോള്‍ ഗ്ലാസുകള്‍ നിറഞ്ഞൊഴിയുന്നതിന്റെ ആവൃത്തി കൂടും.

അടുത്ത പേജില്‍

ബന്ധപ്പെട്ട വാര്‍ത്തകള്‍





Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X